
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുന്നത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ കോഹ്ലി ബിസിസിഐയെ സന്നദ്ധത അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിര്‍ണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കവെ വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ താരത്തോട് അഭ്യര്‍ഥിച്ചിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളായ വിരാട് കോഹ്‌ലിയുടെ വിരമിക്കലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2024-25 ല്‍ ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയ്ക്കിടെ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് താരം വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
“I am done”: Virat Kohli told his teammates multiple times in 🇦🇺. No one took it seriously. He expressed desire to lead 🇮🇳 again but it was turned down.
— Sahil Malhotra (@Sahil_Malhotra1) May 10, 2025
Now, he wants to retire.
BCCI, even well wishers outside, want him on flight to 🏴. Over to VK!https://t.co/SBBOJGTgVg
ഇതേകുറിച്ച് ഇന്ത്യയുടെ വിരാട് കോഹ്ലി തന്റെ സഹതാരങ്ങള്‍ക്ക് നിരവധി സൂചനകള്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. മുന്‍ നായകന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര. ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് 190 റണ്‍സ് മാത്രം നേടി, പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു സെഞ്ച്വറി നേടിയതൊഴിച്ചാല്‍ കോഹ്ലി തീര്‍ത്തും നിരാശപ്പെടുത്തുക ആയിരുന്നു.
പരമ്പരയ്ക്കിടെ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് താന്‍ 'തീര്‍ന്നു' എന്ന് വിരാട് കോഹ്ലി തന്റെ ചില ഇന്ത്യന്‍ സഹതാരങ്ങളോട് പലതവണ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ആ സമയത്ത്, മിക്കവരും വിരാട് കോഹ്ലിയുടെ അഭിപ്രായങ്ങള്‍ ഗൗരവമായി എടുത്തില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Virat Kohli informed teammates about Test retirement during BGT, Reports