ആഹാ…വേടന് ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ വൈറൽ

ഏറെ നാളുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ വേടൻ സ്റ്റോറി പങ്കുവെച്ചത്.

ആഹാ…വേടന് ഇതും വശമുണ്ടായിരുന്നോ? നഞ്ചക്ക് ഈസിയായി കറക്കി വേടൻ, വീഡിയോ വൈറൽ
dot image

നഞ്ചക്ക് പ്രാക്‌സ്റ്റീസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് റാപ്പർ വേടൻ. ഏറെ നാളുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ വേടൻ സ്റ്റോറി പങ്കുവെച്ചത്. തന്റെ ഓരോ സ്റ്റേജ് ഷോകളുടെ വീഡിയോ മാത്രം പങ്കുവെച്ചിരുന്നു വേടൻ ഈ വീഡിയോ പങ്കുവച്ചപ്പോൾ ആരാധകർ ഏറെ സന്തോഷത്തിലാണ്.

അതേസമയം, വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ വേടനെ തൃക്കാക്കര പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം ലൈംഗിക ആരോപണങ്ങൾക്കിടെ കഴിഞ്ഞ ദിവസം വേടൻ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയിൽ നടന്ന സംഗീത പരിപാടിയിലാണ് വേടൻ പങ്കെടുത്തത്. താൻ എവിടെയും പോയിട്ടില്ലെന്നായിരുന്നു പരിപാടിക്കിടെ വേടൻ നടത്തിയ പ്രതികരണം.

Content Highlights: Vedan practices nunchaku shares video went viral

dot image
To advertise here,contact us
dot image