
ഇന്റര്‍നാഷണല്‍ പ്രോമോട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണപ്പൂരം 2025, നാളെ ഷാര്‍ജ എക്സ്പോ സെന്ററില്‍ അരങ്ങേറും. ചലച്ചിത്ര താരം ജയറാമാണ് മുഖ്യാതിഥി. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന സാംസ്‌കാരിക പരിപാടികളോടെയാകും ഓണാഘോഷങ്ങള്‍ക്ക് തുടക്കമാവുക.
ജയറാമിന്റെ വാദ്യമേളവും ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറും. പ്രമുഖര്‍ അണിനിരക്കുന്ന നൃത്തപരിപാടി, സംഗീത വിരുന്ന,ഗാനമേള തുടങ്ങി വിവിധ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കുമെന്ന് ഇന്റര്‍ നാഷണല്‍ പ്രോമോട്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.
Content Highlights: Onapooram 2025, organized by the International Promoters Association, will be held tomorrow