'10K പൂര്‍ത്തിയാക്കണ്ടേ?'; കോഹ്‌ലി വിരമിക്കാന്‍ ആഗ്രഹിക്കുന്നെന്ന റിപ്പോർട്ടുകളില്‍ പ്രതികരിച്ച് ആരാധകർ

രോഹിത്തും കോഹ്‌ലിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്

dot image

രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നെന്ന വാര്‍ത്തകള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ കോഹ്‌ലി ബിസിസിഐയെ സന്നദ്ധത അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിര്‍ണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കവെ വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ താരത്തോട് അഭ്യര്‍ഥിച്ചിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാര്‍ത്തകള്‍ പുറത്തുവന്നതോടെ കോഹ്‌ലിയുടെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുന്നെന്ന വാര്‍ത്ത വളരെ നിരാശയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. കോഹ്‌ലിയെ ടെസ്റ്റില്‍ നിലനിര്‍ത്താന്‍ സാധ്യമായതെന്തും ബിസിസിഐ ചെയ്യണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന റെക്കോര്‍ഡ് പൂര്‍ത്തിയാക്കാതെ മടങ്ങരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. ടെസ്റ്റില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ മൂന്നാമനാണ് വിരാട് കോഹ്‌ലി. 123 ടെസ്റ്റ് മത്സരങ്ങളില്‍ (210 ഇന്നിങ്‌സുകളില്‍) നിന്ന് 46.85 ശരാശരിയില്‍ 9,230 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. ഇതില്‍ 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു.

രോഹിത്തും കോഹ്‌ലിയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കോഹ്‌ലിയുടെയും തീരുമാനം.

ഈ വര്‍ഷം ഓസ്ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് വിരാട് കോഹ്ലി ഇന്ത്യക്കു വേണ്ടി അവസാനമായി വെള്ളക്കുപ്പായത്തില്‍ കളിച്ചത്. ഈ പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത് തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഒമ്പത് ഇന്നിങ്സുകളില്‍ നിന്നും 23.75 ശരാശരിയില്‍ വെറും 190 റണ്‍സ് മാത്രമേ കോഹ്ലിക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ. ഒരു സെഞ്ച്വറി അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചെങ്കിലും ബാക്കിയുള്ള ഇന്നിങ്സുകളിലെല്ലാം വന്‍ പരാജയമായി മാറി.

Content Highlights: "Should complete 10k first", Fans react amid reports that Virat Kohli wants to retire from Tests

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us