പഞ്ചാബ് കിംഗ്‌സിന് ചെക്ക്! ഇന്ത്യന്‍ ക്യാപ്റ്റനെ 'ഇരുട്ടിലിരുത്തി' പാക് ഫ്രാഞ്ചൈസിയുടെ മാച്ച് കാര്‍ഡ്

ഐപിഎല്‍ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിങ്സ് മത്സരത്തിന്റെ കാര്‍ഡ് പുറത്ത് വിട്ടത് പാകിസ്താന്റെ ലോഗോ ഒഴിവാക്കിയാണ്

പഞ്ചാബ് കിംഗ്‌സിന് ചെക്ക്! ഇന്ത്യന്‍ ക്യാപ്റ്റനെ 'ഇരുട്ടിലിരുത്തി' പാക് ഫ്രാഞ്ചൈസിയുടെ മാച്ച് കാര്‍ഡ്
dot image

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരത്തിന് മുന്‍പേ തന്നെ പോരാട്ടത്തിന്റെ വാശി ആളിക്കത്തിയിട്ടുണ്ട്. ഇപ്പോഴിതാ ചിരവൈരികളുടെ പോരാട്ടത്തിന്റെ ആവേശവും വാശിയും സോഷ്യല്‍ മീഡിയയിലും കൂട്ടിയിരിക്കുയാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് ടീമായ കറാച്ചി കിംഗ്‌സ്. സൂപ്പര്‍ പോരാട്ടത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഐപിഎല്‍ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിംഗ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മാച്ച് കാര്‍ഡില്‍ നിന്ന് എതിരാളികളായ പാകിസ്താന്റെ പേര് മനഃപൂര്‍വം ഒഴിവാക്കിയതിന് മറുപടിയുമായാണ് കറാച്ചി കിംഗ്‌സ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഐപിഎല്‍ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിങ്സ് മത്സരത്തിന്റെ കാര്‍ഡ് പുറത്ത് വിട്ടത് പാകിസ്താന്റെ ലോഗോ ഒഴിവാക്കിയാണ്. 'നിലവിലെ ചാമ്പ്യന്മാര്‍ രണ്ടാം പോരിനിറങ്ങുന്നു' എന്ന തലവാചകത്തോടെ പങ്കുവച്ച ചിത്രത്തിലാണ് എതിര്‍ ടീമിന്റെ കോളം ഒഴിച്ചിട്ടത്. ഇതിന് മറുപടിയായാണ് പാക് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ മുന്‍ ടീം കൂടിയായ കറാച്ചി കിംഗ്‌സ് എത്തിയത്.

ഒരു ചെസ് ബോര്‍ഡിന് മുന്‍പിലിരുന്ന് കരുക്കള്‍ നീക്കുന്ന പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ ചിത്രമാണ് കറാച്ചി കിംഗ്‌സ് പങ്കുവെച്ചത്. ആഗയുടെ ഗ്രാഫിക്‌സ് ചിത്രം വ്യക്തമാണെങ്കിലും എതിരാളികളുടെ സ്ഥാനത്തിരിക്കുന്ന ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ ഇരുട്ടിലിരുത്തിയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. 'മെന്‍ ഇന്‍ ഗ്രീനിന്റെ രണ്ടാം മത്സരം, വരൂ' എന്നാണ് കറാച്ചി കിംഗ്‌സ് പോസ്റ്ററില്‍ അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നത്. എന്തായാലും കറാച്ചി കിംഗ്സിന്‍റെ മറുപടി സോഷ്യല്‍ മീഡിയയിലും പോരാട്ടത്തിന്‍റെ വാശി കൂട്ടിയിട്ടുണ്ട്.

സെപ്റ്റംബർ 14 ഞായറാഴ്ചയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ സൂപ്പർ പോരാട്ടം. യുഎഇക്കെതിരായ മത്സരം വിജയിച്ച് ഇന്ത്യ കളത്തിലെത്തുമ്പോള്‍ ഒമാനെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ എത്തുന്നത്.

Content Highlights: Asia Cup 2025: IND vs PAK rivalry heats up after PSL franchise hits back at IPL's Punjab Kings

dot image
To advertise here,contact us
dot image