പെട്ടിയില്‍ പൂവുണ്ടോ… പൂട്ട് വീഴും! ഈജിപ്തിലേക്ക് പൂവുമായി പോയി പണികിട്ടിയ കഥ ഇങ്ങനെ

നടി നവ്യാ നായർക്ക് പിന്നാലെ വിദേശത്ത് പൂവുമായി പോയി പ്രശ്നത്തിലായ വിവരം പങ്കുവച്ചിരിക്കുകയാണ് രാജ് കലേശ്

പെട്ടിയില്‍ പൂവുണ്ടോ… പൂട്ട് വീഴും! ഈജിപ്തിലേക്ക് പൂവുമായി പോയി പണികിട്ടിയ കഥ ഇങ്ങനെ
dot image

തലയില്‍ മുല്ലപ്പൂവ് ചൂടി ഓസ്‌ട്രേലിയയ്ക്ക് പറന്ന നടി നവ്യാ നായര്‍ കൈയില്‍ ലേശം മുല്ലപ്പൂവ് സൂക്ഷിച്ചതിന് വലിയൊരു തുക പിഴയടക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയ കാര്യം തുറന്ന് പറഞ്ഞിട്ട് അധികം നാളായിട്ടില്ല. അതിനിടയില്‍ ഈജിപ്തിലൊരു ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടില്‍ നിന്നും ജമന്ത്രി അടക്കമുള്ള പൂക്കളുമായി പോയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ടെലിവിഷന്‍ അവതാരകനായ രാജ് കലേശ്. അത്തപ്പൂക്കളമിടാന്‍ ജമന്തി അടക്കമുള്ള പൂക്കളുമായി ഈജിപ്തിലേക്ക് പോയി വിമാനത്താവളത്തില്‍ തന്നെയും സുഹൃത്തുക്കളെയും സംശയത്തിന്റെ കണ്ണില്‍ ചോദ്യം ചെയ്ത അധികൃതരുടെ രീതികളും തുടര്‍ന്ന് നടന്ന കാര്യങ്ങളുമാണ് ഒരു കഥ പോലെ തന്റെ യൂടൂബ് ചാനലില്‍ രാജ് കലേശ് പങ്കുവച്ചിരിക്കുന്നത്.

ഈപ്തില്‍ മാത്തുക്കുട്ടിയ്ക്കും കെഎസ് പ്രസാദിനുമൊപ്പമാണ് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ രാജ് കലേശ് ഓണാഘോഷത്തിനെത്തിയത്. അവിടെ സാധാരണ അത്തപ്പൂക്കളമിടാന്‍ ഉപയോഗിക്കുന്ന പൂക്കളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് ഇവര്‍ ഇവിടെ നിന്നും പൂവുമായി ഈജിപ്തിലേക്ക് പോയത്. എന്നാല്‍ കുങ്കുമപ്പൂവ് പോലെ വിലയേറിയ ഏതോ പൂക്കള്‍ കടത്തുകയാണെന്ന തെറ്റിദ്ധാരണയാണ് മൂവര്‍ക്കും തലവേദന സൃഷ്ടിച്ചത്.

ഭാഗ്യത്തിന് പൂവ് വാങ്ങിയതിന്റെ രസീത് കെ എസ് പ്രസാദിന്റെ കയ്യിലുണ്ടായിരുന്നത് രക്ഷയായി. ഈ രസീതിലുള്ള പൂവിന്റെ വില അവിടുത്ത എത്ര രൂപയാണെന്ന് കണക്കാക്കുകയും ഈ പൂവുകളുടെ ചിത്രമുപയോഗിച്ച് സെര്‍ച്ച് ചെയ്ത് ഏത് തരമാണെന്നല്ലാം പരിശോധിച്ച് ഒരു മണിക്കൂര്‍ അടിപ്പിച്ചുള്ള നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് മൂന്നുപേരെയും അവര്‍ വിട്ടയച്ചതെന്ന് വിദേശത്തെ ഓണവിശേഷങ്ങള്‍ പങ്കുവച്ച് രാജ് കലേശ് പറയുന്നു. ഒപ്പം പൂക്കളുമായി ഈജിപ്തിലേക്ക് പറന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നൊരു മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്.
Content Highlights: Raj kalesh about his experience on carrying flowers to Egypt

dot image
To advertise here,contact us
dot image