
കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വിൽപനയ്ക്കായി കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് പൊലീസ് പിടികൂടിയത്. താമരശ്ശേരി ചുങ്കത്തിന് സമീപത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു 81 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം രൂപയോളം വില വരുമെന്ന് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ബെംഗളൂരുവിലെ മൊത്ത കച്ചവടക്കാരിൽ നിന്നു വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുന്നയാളാണ് അനസെന്ന് പൊലീസ് പറയുന്നു. ഒരു വർഷമായി ബെംഗളൂരുവിലെ കഫെ ഷോപ്പിൽ ജോലി ചെയ്തുവരികയാണ് ഇയാൾ.
Content Highlight : Drug smuggling from Bengaluru to Kerala; Youth arrested with MDMA