
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നിർഭാഗ്യകരമായി റൺഔട്ടായതിന് പിന്നാലെ സംശയം തീരാതെ ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ. ഔട്ടായി ഡഗ്ഔട്ടിലെത്തിയതിന് പിന്നാലെ മാച്ച് ഒഫീഷ്യൽസുമായി ഗുജറാത്ത് ടൈറ്റൻസ് നായകനുമായി നീണ്ട സമയം വാക്കുതർക്കമുണ്ടായി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ഇന്നിങ്സിന്റെ 13-ാം ഓവറിലായിരുന്നു സംഭവം. സൺറൈസേഴ്സിന്റെ സീഷാൻ അൻസാരിയുടെ പന്തിൽ ജോസ് ബട്‌ലർ ഷോർട്ട് ഫൈൻ ലെഗിലേക്ക് അടിച്ച ഷോട്ടിൽ സിംഗിൾ എടുക്കാനായിരുന്നു ഗുജറാത്ത് ബാറ്റർമാരുടെ ശ്രമം. ഇരുവരും വേഗത്തിൽ ഒരു സിംഗിളിനായി ഓടുകയും ചെയ്തു. എന്നാൽ ഹർഷൽ പട്ടേൽ പന്ത് വേഗത്തിൽ കൈവശപ്പെടുത്തി എറിയുകയും ഗിൽ ക്രീസിന് വളരെ അകലെയായിരിക്കെ പന്ത് സ്റ്റമ്പിൽ പതിക്കുകയും ചെയ്തു. പക്ഷേ സ്റ്റമ്പ് ഇളക്കിയത് പന്താണോ അതോ സൺറൈസേഴ്സിന്റെ വിക്കറ്റ് കീപ്പറായ ഹെൻറിച്ച് ക്ലാസന്റെ കൈകളാണോ എന്ന് ഉറപ്പില്ലായിരുന്നു. ടെലിവിഷൻ റീപ്ലേകൾ മൂന്നാം അമ്പയറെ ആശയക്കുഴപ്പത്തിലാക്കുന്നതുമായിരുന്നു. ഒടുവിൽ മൂന്നാം അംപയർ ശുഭ്മൻ ഗിൽ ഔട്ടെന്നാണ് വിധിച്ചത്. നിരാശയോടെ ഡഗ്ഔട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് മാച്ച് ഒഫീഷ്യൽസുമായി ഗിൽ ഏറെ നേരത്തെ ചർച്ചയിൽ ഏർപ്പെട്ടത്.
What's your take? 👇✍🏻#ShubmanGill seen having a word with the umpire after being given out by the third umpire on a tight call! 👀
— Star Sports (@StarSportsIndia) May 2, 2025
Watch the LIVE action ➡ https://t.co/RucOdyBVUf#IPLonJioStar 👉 #GTvSRH | LIVE NOW on SS-1, SS- 1 Hindi & JioHotstar! pic.twitter.com/TPiALXJu8O
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. ഓപണർമാരായ ശുഭ്മൻ ഗില്ലും സായി സുദർശനും മികച്ച തുടക്കമാണ് ഗുജറാത്തിന് നൽകിയത്. 23 പന്തിൽ ഒമ്പത് ഫോറുകൾ ഉൾപ്പെടെ സായി 48 റൺസെടുത്തു. 38 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം ഗിൽ 76 റൺസ് നേടി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസ് 87 റൺസ് പിറന്നു.
മൂന്നാമനായി ക്രീസിലെത്തിയ ജോസ് ബട്ലറും മികച്ച പ്രകടനമാണ് ഗുജറാത്തിനായി പുറത്തെടുത്തത്. 37 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം ജോസ് ബട്ലർ 64 റൺസെടുത്തു. 16 പന്തിൽ ഒരു സിക്സർ സഹിതം വാഷിങ്ടൺ സുന്ദർ 21 റൺസാണ് സംഭാവന ചെയ്തത്. സൺറൈസേഴ്സിനായി ജയ്ദേവ് ഉനത്കട്ട് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.
Content Highlights: Shubman Gill Argues With Umpire After Controversial Dismissal