'ആക്രമിച്ച് കളിക്കാൻ ശ്രമിച്ചില്ല; റൺസ് നേടിയതിന് കാരണം മികച്ച ഫോം': സായി സുദർശൻ

'ബാറ്റർമാർ നന്നായി കളിച്ചു. ഇനി ബൗളർമാർ നന്നായി പന്തെറിയുമെന്ന് ഞാൻ കരുതുന്നു.'

dot image

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ​ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ. ആക്രമിച്ച് കളിക്കുകയായിരുന്നില്ല എല്ലാ പന്തും കൃത്യമായി ടൈമിങ് ചെയ്യുകയായിരുന്നു ലക്ഷ്യം. മികച്ച ഫോമിലുള്ളതാണ് റൺസ് ലഭിക്കാൻ കാരണം. വിക്കറ്റുകൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല. എന്നാൽ മികച്ച രീതിയിൽ റൺസ് ഉയർത്തുകയാണ് ​ഗുജറാത്ത് ബാറ്റർമാർ ചെയ്യുന്നത്. ഈ രീതിയിൽ കളിക്കുന്നത് മികച്ച സ്കോർ നേടാനും ​സഹായിക്കുന്നുണ്ട്. സായി സുദർശൻ മത്സരത്തിന്റെ ഇടവേളയിൽ പ്രതികരിച്ചു.

ബാറ്റിങ് കുറച്ച് ബുദ്ധിമുട്ടായ പിച്ചിലാണ് ഇന്ന് ബാറ്റ് ചെയ്തത്. ആദ്യ ആറ് ഓവറുകളിൽ വളരെ പതിയെയായിരുന്നു പന്തുകൾ വന്നിരുന്നത്. ശുഭ്മൻ ​ഗില്ലും ഞാനും തുടക്കത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തത് ആദ്യ ആറ് ഓവറിൽ മികച്ച റൺസ് കണ്ടെത്താൻ സഹായിച്ചു. ബാറ്റർമാർ നന്നായി കളിച്ചു. ഇനി ബൗളർമാർ നന്നായി പന്തെറിയുമെന്ന് ഞാൻ കരുതുന്നു. സായി സുദർശൻ വ്യക്തമാക്കി.

മത്സരത്തിൽ ആ​ദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. ഓപണർമാരായ ശുഭ്മൻ ​ഗില്ലും സായി സുദർശനും മികച്ച തുടക്കമാണ് ​ഗുജറാത്തിന് നൽകിയത്. 23 പന്തിൽ ഒമ്പത് ഫോറുകൾ ഉൾപ്പെടെ സായി 48 റൺസെടുത്തു. 38 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം ​ഗിൽ 76 റൺസ് നേടി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ ​ഗുജറാത്ത് ടൈറ്റൻസ് 87 റൺസ് പിറന്നു.

മൂന്നാമനായി ക്രീസിലെത്തിയ ജോസ് ബട്ലറും മികച്ച പ്രകടനമാണ് ​ഗുജറാത്തിനായി പുറത്തെടുത്തത്. 37 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം ജോസ് ബട്ലർ 64 റൺസെടുത്തു. 16 പന്തിൽ ഒരു സിക്സർ സഹിതം വാഷിങ്ടൺ സുന്ദർ 21 റൺസാണ് സംഭാവന ചെയ്തത്. സൺറൈസേഴ്സിനായി ജയ്ദേവ് ഉനത്കട്ട് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.

Content Highlights: I am trying to time the ball rather than hitting and smacking the ball: Sai Sudharsan

dot image
To advertise here,contact us
dot image