
May 29, 2025
08:07 PM
ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ്-പഞ്ചാബ് കിങ്‌സ് പോരാട്ടം. തുടർതോൽവികളിൽ വീണുകൊണ്ടിരിക്കുന്ന ചെന്നൈയ്ക്ക് ചെപ്പോക്കിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇന്ന് ജയിച്ചേ തീരൂ. ഒമ്പത് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള പഞ്ചാബാകട്ടെ പ്ളേ ഓഫ് സാധ്യത ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.
നിലവിൽ ഒമ്പത് മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് ചെന്നൈക്കുള്ളത്. ഒമ്പത് മത്സരങ്ങളിൽ അഞ്ച് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് പഞ്ചാബിനുള്ളത്. ഒരു ബാറ്ററും ഫോമിലില്ലാത്തതാണ് ചെന്നൈയുടെ പ്രശ്‌നം. സീസണിൽ ശിവം ദുബെ മാത്രമാണ് 200 റൺസെങ്കിലും കടന്നത്. പുതുതായി എത്തിയ ആയുഷ് മാത്ര, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയ താരങ്ങളിലാണ് ചെന്നൈയുടെ ഇനിയുള്ള പ്രതീക്ഷ.
മറുവശത്ത് മികച്ച ഫോമിലുള്ള ബാറ്റർമാരിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാൻഷ് ആര്യ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ ടോപ് ഓർഡറിൽ തീർക്കുന്ന വെടിക്കെട്ടാണ് കരുത്ത്. പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദത്തിൽ ശ്രേയസിന്‍റെ ടീം 18 റൺസിന് ജയിച്ചിരുന്നു.
Content Highlights: Chennai seek consolation win in Chepauk; Punjab to secure play-off spot