'ഒരു 14 കാരൻ എന്റെ റെക്കോർഡ് തിരുത്തിയതിൽ സന്തോഷം'; യൂസുഫ് പത്താൻ

ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ച്വറി എന്ന തന്റെ മുൻകാല റെക്കോർഡ് തിരുത്തിയതിൽ സന്തോഷമുണ്ടെന്ന് പത്താൻ കുറിച്ചു.

dot image

രാജസ്ഥാൻ റോയൽസിന്റെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശി നേടിയ അതിവേഗ ഐപിഎൽ സെഞ്ച്വറിയിൽ പ്രശംസയുമായി മുൻ ഇന്ത്യൻ താരം യൂസുഫ് പത്താൻ. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ച്വറി എന്ന തന്റെ മുൻകാല റെക്കോർഡ് തിരുത്തിയതിൽ സന്തോഷമുണ്ടെന്ന് പത്താൻ കുറിച്ചു. വൈഭവിന്റെ ഈ നേട്ടം രാജസ്ഥാൻ റോയൽസിന് വേണ്ടിയായത് ഇരട്ട സന്തോഷം നൽകുന്നുവെന്നും പത്താൻ കൂട്ടിച്ചേർത്തു.

2010 ൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന യൂസുഫ് പത്താൻ മുംബൈ ഇന്ത്യൻസിനെതിരെ 37 പന്തിൽ സെഞ്ച്വറി തികച്ചിരുന്നു. ഈ റെക്കോർഡാണ് 35 പന്തിൽ താരം സെഞ്ച്വറി പൂർത്തിയാക്കി വൈഭവ് മറികടന്നത്. 11 സിക്‌സറും ഏഴ് ഫോറുകളും അടങ്ങുന്നതായിരുന്നു വൈഭവ് ഇന്നിംഗ്സ്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ സെഞ്ച്വറി കൂടിയായിരുന്നു 14 കാരന്റേത്.

17 പന്തിലായിരുന്നു താരം അർധ സെഞ്ച്വറി തികച്ചിരുന്നത്. പിന്നീടുള്ള 18 പന്തിൽ അടുത്ത 50 റൺസ് കൂടി നേടി. മത്സരത്തിൽ ആകെ 38 പന്തിൽ 101 റൺസ് നേടി പുറത്തായി.

Content Highlights: yusuf pathan on Vaibhav Suryavanshi fastest century

dot image
To advertise here,contact us
dot image