
ഗുജറാത്ത് ടൈറ്റൻസിനെതിരെ മികച്ച തുടക്കവുമായി രാജസ്ഥാൻ റോയൽസ്. അരങ്ങേറ്റ മത്സരത്തിൽ ആദ്യ പന്തിൽ സിക്സറുമായി ഞെട്ടിച്ച വൈഭവ് സൂര്യവംശി ഇന്നത്തെ മത്സരത്തിലും ആദ്യ പന്തിൽ സിക്സറുമായി തുടങ്ങി. താരം വെറും 17 പന്തുകളിൽ നിന്ന് അർധ സെഞ്ച്വറി കടന്നു. ജയ്‌സ്വാളും മറുവശത്ത് തകർപ്പനടികളുമായി ക്രീസിലുണ്ട്.
നിലവിൽ ആദ്യ അഞ്ചോവർ പിന്നിടുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ രാജസ്ഥാൻ 81 റൺസ് നേടിയിട്ടുണ്ട്. നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 50 പന്തിൽ നാല് സിക്‌സറും അഞ്ചുഫോറുകളും അടക്കം 84 റൺസ് നേടി.ജോസ് ബട്ട്ലർ 26 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 50 റൺസ് നേടി. സായ് സുദർശൻ 30 പന്തിൽ 39 റൺസ് നേടി.ടീം ടോട്ടൽ 209 ൽ എത്തുകയും ചെയ്തു. നിലവിൽ പോയിന്റ് പട്ടികയിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്തും രാജസ്ഥാൻ ഒമ്പതാം സ്ഥാനത്തുമാണ്.
Content Highlights: Vaibhav hits a six on the first ball, reminiscent of his debut; Jaiswal also smashes as usual