എവിടെയും ക്ലച്ച് പിടിക്കാതെ ബാബർ അസം; PSL ലും നാണക്കേട്

പാകിസ്താൻ സൂപ്പര്‍ ലീഗിലും രക്ഷയില്ലാതെ സൂപ്പർ താരം ബാബർ അസം

dot image

പാകിസ്താൻ സൂപ്പര്‍ ലീഗിലും രക്ഷയില്ലാതെ സൂപ്പർ താരം ബാബർ അസം. ലീഗിൽ പെഷവാർ സാൽമി ക്യാപ്റ്റനായ ബാബർ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരെ നടന്ന മത്സരത്തിലും പൂജ്യത്തിന് പുറത്തായിരുന്നു. ഇതോടെ പിഎസ്എല്ലിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ നായകൻ എന്ന റെക്കോര്‍ഡും താരത്തിന്റെ പേരിലെത്തി. നായകനെന്ന നിലയിൽ 9-ാം തവണയാണ് ബാബര്‍ പൂജ്യത്തിന് പുറത്താകുന്നത്.

അതേസമയം ബാറ്റിങ്ങിലും താരം ഫോമിലല്ല. കഴിഞ്ഞ നാല് മത്സരങ്ങളിൽ 49 റൺസ് മാത്രമാണ് ബാബറിന് നേടാനായത്. അതിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ മൂന്ന് റൺസായിരുന്നു നേടിയത്. കറാച്ചി കിംഗ്സിനെതിരെ നടന്ന നാലാം മത്സരത്തിൽ 46 റൺസ് നേടിയെങ്കിലും 41 പന്തുകൾ നേരിട്ടു. ടീമാകട്ടെ നാല് മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ജയിച്ചത്. പിഎസ്എല്ലിൽ ബാബറിന് ഏകദേശം 1.88 കോടി രൂപയാണ് പ്രതിഫലം ലഭിക്കുന്നത്.

Content Highlights: Babar Azam sets new shameful world record, poor form continue in psl

dot image
To advertise here,contact us
dot image