'എന്നെ നേരത്തെ ഇറക്കാൻ പറഞ്ഞതല്ലേ?'; സഹീർ ഖാനോട് നിരാശ പ്രകടിപ്പിച്ച് റിഷഭ് പന്ത്

ലഖ്നൗ ഇന്നിങ്സില്‍ രണ്ട് പന്ത് മാത്രം അവശേഷിക്കുമ്പോഴായിരുന്നു ക്യാപ്റ്റനായ റിഷഭ് പന്ത് ക്രീസിലെത്തിയത്

dot image

ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പരാജയപ്പെട്ടതിന് പിന്നാലെ ടീമിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലെ ആരാധകർ. ലഖ്നൗ ഇന്നിങ്സില്‍ ടീം ക്യാപ്റ്റന്‍ റിഷഭ് പന്ത് ഏഴാം നമ്പറിലായിരുന്നു ബാറ്റിങ്ങിനിറങ്ങിയത്. ഈ തീരുമാനം ആരാധകർക്കിടയിൽ കടുത്ത വിമര്‍ശനത്തിന് ഇടയായിരുന്നു. പിന്നാലെയാണ് ലഖ്നൗ ടീം മെന്‍ററായ സഹീര്‍ ഖാനും റിഷഭ് പന്തും തമ്മിലുള്ള വാക്കുതർക്കവും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ലഖ്നൗ ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ലഖ്നൗ ഇന്നിങ്സില്‍ രണ്ട് പന്ത് മാത്രം അവശേഷിക്കുമ്പോഴായിരുന്നു ക്യാപ്റ്റനായ റിഷഭ് പന്ത് ക്രീസിലെത്തിയത്. മുകേഷ് കുമാറിന്‍റെ ആദ്യ പന്തില്‍ റൺസെടുക്കാൻ പന്തിന് കഴിഞ്ഞിരുന്നില്ല. ഇന്നിങ്സിലെ അവസാന പന്ത് നേരിട്ട റിഷഭ് റിവേഴ്സ് സ്കൂപ്പിന് ശ്രമിച്ച് ബൗള്‍ഡാകുകയും ചെയ്തു. ക്രീസ് വിടുമ്പോൾ തന്നെ തന്റെ മുഖത്തെ നിരാശ ലഖ്നൗ നായകൻ പ്രകടമാക്കിയിരുന്നു. പിന്നാലെ ഡ​ഗ്ഔട്ടിലെത്തിയ ശേഷമാണ് റിഷഭ് സഹീർ ഖാനോട് തന്റെ നിരാശപ്രകടിപ്പിച്ചത്. നേരത്തെ ഡ​ഗ്ഔട്ടിൽ ഇരുന്നപ്പോഴും പലതവണ ഇരുവരും തമ്മിൽ പലകാര്യങ്ങളിലും വാ​ദങ്ങൾ നടത്തുന്നത് കാണാമായിരുന്നു.

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.

Content Highlights: Rishabh Pant engages in an animated chat with mentor Zaheer Khan

dot image
To advertise here,contact us
dot image