Top

ഇന്ത്യയുടെ ആത്മവീര്യം കെടുത്തിയത് ഷമിക്കെതിരായ വർ​ഗീയ ആരോ​പണം? അവർ കൊഹ്ലിയെയും ആക്രമിച്ചു

ജഡേജ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രസ്താവനയാണ് ഇത്തരക്കാർക്കൊരു മറുപടി.

7 Nov 2021 2:31 PM GMT
വീക്ക നെഴുത്ത്

ഇന്ത്യയുടെ ആത്മവീര്യം കെടുത്തിയത് ഷമിക്കെതിരായ വർ​ഗീയ ആരോ​പണം? അവർ കൊഹ്ലിയെയും ആക്രമിച്ചു
X

അഫ്​ഗാനിസ്ഥാനെതിരായ മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചതോടെ ഇന്ത്യ ടി20 ലോകകപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. തോൽവിയുടെ വിലയിരുത്തലുകൾ പല തലങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ പാകിസ്ഥാനെതിരായ തോൽവിയിൽ ഇന്ത്യ നേരിട്ടത് സമീപകാലത്ത് ഒരു ടീമും എതിരേണ്ടി വന്നിട്ടില്ലാത്ത സൈബർ ആക്രമണമാണ്. ഇര മുഹമ്മദ് ഷമിയെന്ന് ഫാസ്റ്റ് ബൗളറും. പാകിസ്ഥാനെതിരായ തോൽവിക്ക് പിന്നാലെ ന്യൂസിലാൻഡിനെതിരെയും പോരാടാൻ ടീം ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.


മുഹമ്മദ് ഷമിയെ മതത്തിന്റെ പേരിൽ ആക്രമിക്കുന്നവരെ കടന്നാക്രമിച്ച് നായകൻ വിരാടിന് സംരക്ഷണം ഒരുക്കേണ്ടിവന്നു. വിരാടിനെയും അവർ വെറുതെ വിട്ടില്ല. നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ വിരാടിന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ചിലരുടെ ഭീഷണി. ഭാര്യയ്ക്കും മകളും ബലാത്സം​ഗ ഭീഷണി. അവസാനിക്കാത്ത സൈബർ ആക്രമണങ്ങൾക്കിടയിലായിരുന്നു ഇന്ത്യയുടെ ഓരോ മത്സരങ്ങളും. ഒരു ടീമിന്റെ ആത്മവീര്യത്തെ ഇല്ലാതാക്കാൻ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?


കളിക്കളത്തിൽ ചിലർക്ക് പിഴച്ചാൽ അവർ മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് അങ്ങേയറ്റം ക്രൂരമായ നടപടിയാണ്. മൈതാനത്തെ പ്രകടനത്തെ നമുക്ക് വിമർശിക്കാം കുറ്റപ്പെടുത്താം എന്നാൽ അതിൽ മതം കലർത്തേണ്ടതില്ലല്ലോ? തീവ്ര ദേശീയ മനോഭാവമുള്ള ചിലരാണ് ഷമിക്കെതിരെയും പിന്നീട് വിരാട് കൊഹ്ലിക്കെതിരെയും സൈബർ ആക്രമണം നടത്തിയത്. വിരാട് ചെയ്ത തെറ്റ് ഷമിക്ക് പിന്തുണ നൽകിയെന്നതായിരുന്നു. ഇനിയും പഠിക്കാതെ നിരവധി പാഠങ്ങൾ ടീം ഇന്ത്യ ഇത്തവണ ലോകകപ്പിൽ പഠിച്ചു കാണണം.


ബിസിസിഐക്ക് പോലും വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്താനായില്ല. അമിത് ഷായുടെ മകൻ ജെയ് ഷായ്ക്ക് ഏറെ ചെയ്യാനുണ്ടായിരുന്നു വിഷയത്തിൽ ബിജെപിയും ഇടപെട്ടില്ല. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഷമിക്ക് പിന്തുണ ലഭിച്ചു. പക്ഷേ പ്രതിരോധിക്കേണ്ട സ്വന്തം രാജ്യത്ത് നിന്ന് തന്നെ ഇത്തരമൊരു ആക്രമണം ഉണ്ടായത് ടീമിന്റെ ആത്മവീര്യത്തെ കെടുത്തി. പാകിസ്ഥാൻ ടീം അം​ഗങ്ങളും ആരാധാകരും പോലും ടീം ഇന്ത്യയെ പിന്തുണച്ചുവെന്നതാണ് മറ്റൊരു വസ്തുത.

ജഡേജ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രസ്താവനയാണ് ഇത്തരക്കാർക്കൊരു മറുപടി. 'തോറ്റാല്‍, എന്തു ചെയ്യാനാണ് ബാ​ഗ് പാക്ക് ചെയ്ത് നാട്ടിലേക്ക് മടങ്ങും'. ജഡേജയുടെ വാക്കുകൾ പോലെ ലളിതമായിരുന്നു കാര്യങ്ങൾ. എന്നാല്‍ ചിലർക്ക് അങ്ങനെയായിരുന്നില്ല. ''ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനോട് തോറ്റാൽ നമ്മുക്ക് സാധ്യതയുണ്ട് എന്ന ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അഫ്ഗാനെ ന്യൂസിലാൻഡ് പരാജയപ്പെടുത്തിയാലോ?'' എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ''എങ്കിൽ പിന്നെ ബാഗ് പാക്ക് ചെയ്ത് വീട്ടിൽ പോകും. അല്ലതെന്തു ചെയ്യാൻ'' എന്നായിരുന്നു ജഡേജ നൽകിയ മറുപടി.

Next Story