നാഗനൃത്തമില്ലാത്ത ബംഗ്ലാദേശി; വിക്കറ്റ് വേട്ടക്കാരൻ മുസ്തഫിസൂർ റഹ്മാൻ

ഓഫ് സൈഡിൽ കട്ടറുകൾ എറിഞ്ഞ് ബാറ്റർമാർക്ക് ഭീഷണി ഉയർത്തുന്ന താരം.
നാഗനൃത്തമില്ലാത്ത ബംഗ്ലാദേശി; വിക്കറ്റ് വേട്ടക്കാരൻ മുസ്തഫിസൂർ റഹ്മാൻ

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെ പിടിച്ചുകെട്ടിയത് ചെന്നൈ സൂപ്പർ കിം​ഗ്സ് താരം മുസ്തഫിസൂര്‍ റഹ്മാന്‍റെ പേസ് ബൗളിം​ഗാണ്. ബെം​ഗളൂരു നായകൻ ഫാഫ് ഡു പ്ലെസിയുടെ വെടിക്കെട്ടോടെയാണ് ഉദ്ഘാടന മത്സരത്തിന് തുടക്കം കുറിച്ചത്. നാല് ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 37 റൺസെന്ന നിലയിലായിരുന്നു റോയൽ ചലഞ്ചേഴ്സ്. ഇതോടെ റുതുരാജ് ഗെയ്ക്ക്‌വാദ്‌ പന്ത് മുസ്തഫിസുറിന് നൽകി. പിന്നെ കളി മാറി. മൂന്നാം പന്തിൽ‌ ഡു പ്ലെസിയുടെ വെടിക്കെട്ടിന് തടയിട്ടു. ആദ്യ ഓവറിലെ അവസാന പന്തിൽ രജത് പാട്ടിദാറിനെയും മടക്കി മുസ്തഫിസൂർ തന്റെ ആദ്യ ഓവർ പൂർത്തിയാക്കി.

നന്നായി കളിച്ചുവന്ന വിരാട് കോഹ്‌ലിയും മുസ്തഫിസൂറിന് ഇരയായി. പിന്നെ കാമറൂൺ ​ഗ്രീൻ കൂടി മുസ്തഫിസൂറിന് മുന്നിൽ കീഴടങ്ങിയതോടെ റോയൽ ചലഞ്ചേഴ്സ് ബാറ്റിം​ഗ് തകർച്ചയിലേ​ക്ക് വീണു. വൻസ്കോറിലേക്ക് പോയേക്കാവുന്ന ബെംഗളൂരു മുൻനിരയെയാണ് മുസ്തഫിസുർ തകർത്തെറിഞ്ഞത്. നാല് ഓവറിൽ 29 റൺസ് വിട്ടുകൊടുത്ത മുസ്തഫിസൂർ നാല് വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ വിക്കറ്റ് വേട്ടയ്ക്കിടയിലും മുസ്തഫിസൂറിന് ബം​ഗ്ലാദേശ് താരങ്ങളുടെ പതിവ് പ്രകോപന ആഘോഷങ്ങളില്ല. ഒരു കായിക താരത്തിന്റെ പക്വത ആ ഇടം കൈയ്യൻ പേസർക്കുണ്ടായിരുന്നു.

ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ രണ്ട് കോടി അടിസ്ഥാന വിലയ്ക്കാണ് മുസ്തഫിസൂറിനെ ചെന്നൈ സ്വന്തമാക്കിയത്. ഓഫ് സൈഡിൽ കട്ടറുകൾ എറിഞ്ഞ് ബാറ്റർമാർക്ക് ഭീഷണി ഉയർത്തുന്ന താരം. ബം​ഗ്ലാദേശ് ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിലൂടെ ദേശീയ ടീമിലേക്ക് എത്തിച്ചേർന്നു. 2015ൽ മുസ്തഫിസുർ ബം​ഗ്ലാദേശ് ടീമിൽ അരങ്ങേറ്റം കുറിച്ചു. ഓഫ് സൈഡിൽ കട്ടറുകൾ എറിഞ്ഞ് ബാറ്റർമാർക്ക് ഭീഷണി ഉയർത്തുന്ന താരം.റണ്ണിംഗിന് തടസമായി നിന്ന മുസ്തഫിസുറിനെ ധോണി നിലത്തേയ്ക്ക് തള്ളിയിട്ടു.

അടുത്ത വർഷം ആദ്യമായി ഐപിഎല്ലിൽ കളിക്കാനെത്തി. സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു അന്ന് മുസ്തഫിസൂർ. സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റ് നേടി സൺറൈസേഴ്സ് പേസ് നിരയ്ക്ക് മൂർച്ചയേകി. അന്നാദ്യമായി കപ്പുയർത്തിയ സൺറൈസേഴ്സിനായി തകർപ്പൻ ബൗളിം​ഗാണ് മുസ്തഫിസൂർ കാഴ്ചവെച്ചത്. വർഷങ്ങൾ പിന്നിടുമ്പോൾ‌ കൃത്യതയാർന്ന ബൗളിം​ഗുമായി ഏത് ബാറ്റിം​ഗ് നിരയെയും തകർക്കാൻ കെൽപ്പുള്ള പേസറായി മുസ്തഫിസുർ വളർന്നു കഴിഞ്ഞു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾക്കായി പന്തെറിഞ്ഞു. പക്ഷേ പലപ്പോഴും ലഭിച്ചത് പരിമിത അവസരങ്ങളായിരുന്നു. ഇത്തവണ ഐപിഎല്ലിന് ദിവസങ്ങൾക്ക് മുമ്പ് കാലിന് പരിക്കേറ്റു. സ്ട്രെച്ചറിൽ കിടത്തി താരത്തെ ​ഗ്രൗണ്ടിന് പുറത്തെത്തിച്ചു. ചെന്നൈ ക്യാമ്പ് ആശങ്കയിലായി. എങ്കിലും മുസ്തഫിസുർ ഐപിഎല്ലിനായി യാത്ര തിരിച്ചു. ആദ്യ മത്സരത്തിൽ തന്നെ ഐപിഎൽ കരിയറിലെ മികച്ച ബൗളിം​ഗ് പ്രകടനം പുറത്തെടുത്തു. നൽകുന്ന തുകയേക്കാൾ മൂല്യമേറിയ താരം. ചെന്നൈ പേസ് നിരയ്ക്ക് മുസ്തഫിസൂർ കരുത്ത് പകരുമെന്നുറപ്പാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com