'മഞ്ഞുമ്മലിന്റെ ആഘോഷം തീർന്നു, ടെൻഷൻ തുടങ്ങി;ജിത്തുവിന്റെ കയ്യിൽ ഒരു കഥയുണ്ടെന്ന് സജിൻ ഗോപു പറഞ്ഞു':ചിദംബരം

മഞ്ഞുമ്മൽ ബോയ്സിന്റെ ആഘോഷം എല്ലാം കഴിഞ്ഞു ഇനി ഞാൻ എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ വന്നു തുടങ്ങി. എനിക്ക് ഒരുപാട് ഓപ്ഷനുകൾ ഉണ്ടായിരുന്നു

'മഞ്ഞുമ്മലിന്റെ ആഘോഷം തീർന്നു, ടെൻഷൻ തുടങ്ങി;ജിത്തുവിന്റെ കയ്യിൽ ഒരു കഥയുണ്ടെന്ന് സജിൻ ഗോപു പറഞ്ഞു':ചിദംബരം
dot image

മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന ചിത്രമാണ് ബാലൻ. 'രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് സിനിമകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവനാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പറയുകയാണ് സംവിധായകൻ ചിദംബരം. മഞ്ഞുമ്മൽ ബോയ്സിന്റെ ആഘോഷം എല്ലാം കഴിഞ്ഞപ്പോൾ ടെൻഷൻ വന്നു തുടങ്ങിയെന്നും, ഒരു വലിയ ഗ്യാപ്പ് വന്നപ്പോൾ നടൻ സജിൻ ഗോപുവാണ് ജിത്തു മാധവന്റെ കയ്യിൽ ഒരു കഥ ഉണ്ടെന്നും കേള്കാന്ന പറഞ്ഞതെന്നും ചിദംബരം പറഞ്ഞു.

'ഞാൻ കുറച്ച് അധികം കാലമായി ഒന്നും ചെയ്യുന്നില്ല. അപ്പാേൾ എനിക്ക് ടെൻഷൻ വന്നു തുടങ്ങി. മഞ്ഞുമ്മൽ ബോയ്സിന്റെ ആഘോഷം എല്ലാം കഴിഞ്ഞു ഇനി ഞാൻ എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ വന്നു തുടങ്ങി. എനിക്ക് ഒരുപാട് ഓപ്ഷനുകൾ ഉണ്ടായിരുന്നു. കുറച്ച് കൺഫ്യൂഷൻ ഉണ്ടായിരുന്നു. അപ്പോഴാണ് ഞാൻ നടൻ സജിൻ ഗോപുവിനെ കാണുന്നത്. ജിത്തുവിന്റെ കയ്യിൽ ഒരു സ്റ്റോറി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ കണ്ടു സംസാരിച്ചു. അദ്ദേഹം കഥ പറഞ്ഞു, ഒരു ചെറിയ ക്യൂട്ട് സ്റ്റോറി ആണ്. ഒരു മാസത്തിന് ശേഷം ഞങ്ങൾ ഷൂട്ടിംഗ് തുടങ്ങി. ആ സിനിമ വളരെ ചെറുതാണ് പക്ഷെ നിങ്ങൾക്ക് ഇഷ്ടമാകും. ഇങ്ങനെയാണ് ഞാൻ ബാലൻ സിനിമയിലേക്ക് എത്തിയത്,' ചിദംബരം പറഞ്ഞു.

Balan Movie

'ബോക്സ് ഓഫീസ് നോക്കി ഗ്രോത് പറയാൻ എനിക്ക് അറിയില്ല. സബ്ജറ്റ് ആണ് ഒരു സിനിമാ സംവിധായകന്റെ വളർച്ച തീരുമാനിക്കുന്നത്. ആ വിഷയത്തിന്റെ സ്കെയിൽ ആണ് ഒരു സംവിധായകന്റെ വളര്ച്ച തീരുമാനിക്കുന്നത് അല്ലാതെ ബോക്സ് ഓഫീസിൽ അല്ല എന്നും ചിദംബരം കൂട്ടിച്ചേർത്തു. സിനി ഉലക് നടത്തിയ റൗണ്ട് ടേബിളിലാണ് സംവിധായകന്റെ പ്രതികരണം.

പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ബാലൻ സിനിമ നിർമിക്കുന്നത്. തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ 'ജനനായകൻ', ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ 'ടോക്സിക്' എന്നിവ നിർമിക്കുന്ന കെ വി എൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘ബാലൻ’.‘മഞ്ഞുമ്മൽ ബോയ്സി’ന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ് ആണ്.

Content Highlights: director chidambaram about balan movie

dot image
To advertise here,contact us
dot image