റൊണാള്‍ഡോ വിജയിക്കില്ല! ലോകകപ്പിലെ സാധ്യതകള്‍ പ്രവചിച്ച് ഉറൂഗ്വേന്‍ മുന്‍ താരം

നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന, സ്‌പെയ്ന്‍, മെക്‌സിക്കോ എന്നിവരാണ് ഫേവറേറ്റുകള്‍ എന്നും അദ്ദേഹം പറഞ്ഞു

റൊണാള്‍ഡോ വിജയിക്കില്ല! ലോകകപ്പിലെ സാധ്യതകള്‍ പ്രവചിച്ച് ഉറൂഗ്വേന്‍ മുന്‍ താരം
dot image

ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ മുത്തമിടില്ലെന്ന് മുന്‍ ഉറൂഗ്വേന്‍ ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേറ. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന, സ്‌പെയ്ന്‍, മെക്‌സിക്കോ എന്നിവരാണ് ഫേവറേറ്റുകള്‍ എന്നും ബ്രസീല്‍ നാലാമത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

'ലോകകപ്പിലെ ടോപ് ത്രീ ആയി ഞാന്‍ പ്രതീക്ഷിക്കുന്നത് അര്‍ജന്റീന, ഉറൂഗ്വേ, സ്‌പെയ്ന്‍ എന്നിവരാണ്. ബ്രസീല്‍ ആയിരിക്കും അടുത്തത്. ക്രിസ്റ്റ്യാനോ അത് വിജയിക്കില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

റോണോയെയും ലയണല്‍ മെസ്സിയെയും ഞാന്‍ നേരിട്ടുണ്ട്. രണ്ടും വ്യത്യസ്ത അനുഭവമാണ്. എന്നാലും എനിക്ക് മെസ്സിയെയാണ് ഇഷ്ടം. ആ ലോകകപ്പ് കൊണ്ട് അവന്‍ എപ്പോഴും ഒന്നാം സ്ഥാനത്ത് തുടരട്ടെ,' മുസ്ലേറ പറഞ്ഞു.

അതേസമയം ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ കളിക്കുമോ എന്നുള്ള കാര്യത്തില്‍ മെസ്സി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അഥവാ കളിക്കുന്നില്ലെങ്കില്‍ ടീമിന് വേണ്ടി ആര്‍പ്പുവിളിക്കാന്‍ എത്തുമെന്ന് മെസ്സി അറിയിച്ചിരുന്നു.

Content Highlights: Cristiano Ronaldo is not going to win” Ex-Uruguay hero snubs Portugal 

dot image
To advertise here,contact us
dot image