

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. സിഡ്നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയ 384 റൺസിന് മറുപടി പറയാനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം വെളിച്ചക്കുറവുമൂലം നേരത്തേ കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ട്രാവിസ് ഹെഡ് സെഞ്ച്വറിക്ക് തൊട്ടരികിലാണുള്ളത്.
ഓസ്ട്രേലിയയ്ക്കായി 91 റൺസുമായി ട്രാവിസ് ഹെഡും 1 റൺസുമായി മൈക്കൽ നീസറുമാണ് ക്രീസിലുള്ളത്. ജേക്ക് വെതറാള്‍ഡ് (21) , മാര്‍നസ് ലാബൂഷാനെ (48) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. ബെന്‍ സ്റ്റോക്സാണ് ഇരു വിക്കറ്റുകളും നേടിയത്.
നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 384 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ച്വറി നേടിയ ജോറൂട്ടാണ് (160) സന്ദർശകർക്ക് മികച്ച സ്കോർ സമ്മാനിച്ചതിൽ നിർണായക പ്രകടനം പുറത്തെടുത്തത്. ഹാരി ബ്രൂക്ക് (84) അർധ സെഞ്ച്വറി നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി മൈക്കൽ നെസർ നാല് വിക്കറ്റ് നേടി.
Content Highlights: Australia vs England, Ashes 5th Test: Travis Head 91 takes Australia to 166 for 2 at Stumps