യൂട്യൂബിലും പുഷ്പ തരംഗം, ഒപ്പം അറബികുത്തും; ഈ വർഷം ഏറ്റവും കൂടുതൽ കണ്ട മ്യൂസിക് വീഡിയോ പട്ടിക
ജനുവരി ഒന്ന് മുതൽ ഒക്ടോബർ 30 വരെയുള്ള കണക്കുകൾ ഉൾക്കൊള്ളിച്ചാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
8 Dec 2022 7:13 AM GMT
ഫിൽമി റിപ്പോർട്ടർ

ഈ വർഷം തിയേറ്ററുകളിൽ ഏറെ ആവേശം സൃഷ്ടിച്ച ചിത്രമായിരുന്നു അല്ലു അർജുൻ നായകനായ 'പുഷ്പ'. കഥാപാത്രങ്ങളുടെ പ്രകടനത്തിനും സംഘട്ടന രംഗങ്ങൾക്കുമൊപ്പം സിനിമയിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ 2022-ൽ യൂട്യൂബിൽ ഏറ്റവും അധികം കാഴ്ചക്കാരെ സ്വന്തമാക്കിയ മ്യൂസിക് വീഡിയോകളുടെ പട്ടികയിലും ആധിപത്യം പുലർത്തിയിരിക്കുകയാണ് പുഷ്പ.
യൂട്യൂബ് തന്നെയാണ് പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ 'ശ്രീവല്ലി' ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, 'സാമി സാമി' എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പ് മൂന്നാം സ്ഥാനവും 'ഓ ബൊലേഗ യാ ഔ ഊ ബൊലേഗ' ആറാം സ്ഥാനവും 'ഔ അന്താവ മാവ' ഏഴാം സ്ഥാനവും നേടി.
വിജയ് നായകനായ ചിത്രം 'ബീസ്റ്റി'ലെ 'അറബിക് കുത്ത്' എന്ന ഗാനമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഭുബൻ ബദ്യകറിന്റെ 'കച്ച ബദാം' ഗാനം പട്ടികയിൽ നാലാം സ്ഥാനത്തുമുണ്ട്. ജനുവരി ഒന്ന് മുതൽ ഒക്ടോബർ 30 വരെയുള്ള കണക്കുകൾ ഉൾക്കൊള്ളിച്ചാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
Story Hiighlights: Pushpa and Arabikuthu in YouTube's 'Most Watched Music Videos' list
- TAGS:
- pushpa
- arabic kuthu
- youtube