ഹജ്ജ് തീര്‍ത്ഥാടകര്‍ എടുക്കേണ്ട അംഗീകൃത വാക്സിനുകളുടെ എണ്ണം പത്താക്കി സൗദി
'ദൈവത്തിന്റെ അതിഥികളുടെ ആരോഗ്യം' എന്ന തലക്കെട്ടോടെയാണ് അംഗീകൃത വാക്സിനുകളും ഡോസുകളും മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്
4 Jun 2022 7:17 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി അംഗീകരിച്ച വാക്സിനുകള്‍ പത്തായി. സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 'ദൈവത്തിന്റെ അതിഥികളുടെ ആരോഗ്യം' എന്ന തലക്കെട്ടോടെയാണ് അംഗീകൃത വാക്സിനുകളും ഡോസുകളും മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
ഫൈസര്‍-ബയോണ്‍ടെക്, മോഡേണ, ഓക്സ്ഫോര്‍ഡ്-ആസ്ട്രസെനെക്ക, കോവോവാക്സ്, നോവാക്സോവിഡ്, സിനോഫാര്‍മ, സിനോവാക്, കോവാക്സിന്, സ്പുട്നിക് എന്നീ വാക്സിനുകള്‍ രണ്ട് ഡോസും സ്വീകരിക്കനാണ് നിര്‍ദേശം. ജോണ്സന് ആന്‍ഡ് ജോണ്സന് ഒരു ഡോസ് മാത്രം സ്വീകരിച്ചാല്‍ മതി.
65 വയസിന് താഴെയുള്ള വര്‍ക്കും അംഗീകരിച്ച വാക്സിനുകള്‍ എടുത്തവര്‍ക്കുമാണ് ഹജ്ജ് കര്‍മങ്ങള്‍ക്ക് അനുവാദമുള്ളത്. രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത നെഗറ്റീവ് പിസിആര്‍ ഫലവും ഹാജരാക്കണം. പത്തു ലക്ഷം തീര്‍ത്ഥാടകര്‍ക്കായി പുണ്യഭൂമി ഒരുങ്ങി കഴിഞ്ഞു.
Story highlights: The number of approved vaccines for Hajj pilgrims has increased to ten