Top

വർഗീയ പരാമർശം നടത്തിയ ദുർഗ്ഗദാസിനെതിരെ നടപടി എടുക്കണം; ഖത്തർ സോഷ്യൽ ഫോറം

4 May 2022 8:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വർഗീയ പരാമർശം നടത്തിയ ദുർഗ്ഗദാസിനെതിരെ നടപടി എടുക്കണം; ഖത്തർ സോഷ്യൽ ഫോറം
X

ദോഹ: സമുദായിക സ്പർധ ഉണ്ടാക്കും വിധം വർഗീയ പരാമർശം നടത്തിയ ദുർഗ്ഗാദാസ് ശിശുപാലനെതിരെ നടപടി സ്വീകരിക്കണമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സംസ്ഥാന സെക്രട്ടേറിയറ്റ്. ഗൾഫ് നാടുകളേയും പ്രവാസി സമൂഹത്തേയും കുറിച്ച് വ്യാജ ആരോപണമാണ് ദുർഗ്ഗാദാസ് ഉന്നയിച്ചതെന്നും സോഷ്യൽ ഫോറമിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘപരിവാർ നേതൃത്വത്തിൽ നടന്ന ഹിന്ദുമഹാ സമ്മേളനത്തിലാണ് കേരള സർക്കാരിന് കീഴിലുള്ള മലയാളം മിഷൻ ഖത്തർ കോർഡിനേറ്ററും ഖത്തറിലെ പ്രമുഖ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റായും ജോലി ചെയ്യുന്ന ദുർഗ്ഗാദാസ് വർഗീയ പരാമർശം നടത്തിയത്. ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐസിബിഎഫ് അംഗം കൂടിയാണ് ദുർഗ്ഗാദാസ്.

ഇന്ത്യയെക്കാളേറെ ഗൾഫ്‌ നാടുകളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്നും നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരിൽ പെൺകുട്ടികളെ കൊണ്ടുവരുന്നത് തീവ്രവാദികൾക്ക് ലൈംഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് എന്നുമായിരുന്നു ദുർഗ്ഗാദാസിന്റെ പ്രസ്താവന. മുസ്ലിം സംഘടനകളേയും ഇയാൾ പേരെടുത്ത് പരാമർശിക്കുന്നുണ്ട്. ഇയാൾക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ ഫോറം ഇറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങൾ സമൂഹത്തിൽ വളരെ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ഇത്തരക്കാർക്ക് കൂച്ചുവിലങ്ങിടാൻ സാധിക്കാതെ വന്നാൽ ഇതിന്റെ മറപറ്റി ഇനിയും ഇത്തരം പരാമർശങ്ങൾ ഉണ്ടായേക്കും. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സോഷ്യൽ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

STORY HIGHLIGHTS: Qatar Social Forum wants should take action against Durgadas for his Communal statements

Next Story