Top

കൊവിഡ് കുറഞ്ഞു; ഖത്തറിലെ പള്ളികളില്‍ ഇനി സാമൂഹിക അകലം വേണ്ട

കഴിഞ്ഞ ദിവസം ഖത്തറിലെ ഔഖാഫ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്

10 March 2022 8:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് കുറഞ്ഞു; ഖത്തറിലെ പള്ളികളില്‍ ഇനി സാമൂഹിക അകലം വേണ്ട
X

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടൂതല്‍ ഇളവുകളുമായി ഖത്തര്‍. ഇനി മുതല്‍ രാജ്യത്തെ പള്ളികളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്ന് ഖത്തറിലെ ഔഖാഫ് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ വരുന്ന ശനിയാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്ക് പള്ളികളിലെത്തി നിസ്‌കരിക്കാനും അനുമതിയുണ്ട്. നേരത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ച്യാത്തലത്തിലാണ് സ്ത്രീകള്‍ക്ക് പള്ളികളില്‍ നിസ്‌കരിക്കാനുള്ള സൗകര്യം ഒഴിവാക്കിയിരുന്നത്.

നിസ്‌കരിക്കാനായി ഇനി മുതല്‍ ഖത്തറിലെ പള്ളികളിലെത്തുന്നവര്‍ ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സിഗ്നല്‍ കാണിക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു. പക്ഷേ വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിനെത്തുന്ന വിശ്വാസികള്‍ ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സിഗ്നല്‍ കാണിക്കണമെന്ന് അറിയിപ്പുണ്ട്.

റമദാന്‍ വ്രതാരംഭത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ പള്ളികളിലെ പ്രവേശനത്തിന് വരുത്തിയ ഇളവുകള്‍ വിശ്വാസികള്‍ക്ക് ഏറെ ആശ്വാസമുണ്ടാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. രാജ്യത്തിലെ കൊവിഡ് കേസുകളുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞതോടെയാണ് മന്ത്രാലയം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ യുഎഇയിലും സൗദിയിലും ഒമാനിലും കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിരുന്നു.

STORY HIGHLIGHTS: No more social distance in mosques in Qatar

Next Story