'ചൂടിന് കുറവില്ല'; സംസ്ഥാനം ചുട്ട് പൊള്ളും, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഉയർന്ന താപനില കണക്കിലെടുത്ത് സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനിലയെ കണക്കിലെടുത്ത് സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും നാളെയും (11/05/2025 & 12/05/2025) കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37°C വരെയും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും (11/05/2025 & 12/05/2025) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അതേ സമയം, മെയ് 27-ാംതീയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. നാല് ദിവസം വരെ വൈകാനോ ചിലപ്പോൾ നേരത്തെ എത്താനോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 2024ൽ മെയ് 31 നാണ് കാലവർഷം കേരളാ തീരം തൊട്ടത്. മെയ് 12 മുതൽ മെയ് 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Content Highlights- High temperature warning in Kerala

dot image
To advertise here,contact us
dot image