Top

എംഎസ്എസ് ദേശീയ നേതൃത്തേയും പിടിച്ചുലച്ച് ഹരിതാ വിഭാഗം; പരസ്പരം പോര്‍വിളിച്ച് നേതാക്കള്‍

നവാസിനെതിരെ നടപടി ആവശ്യപ്പെട്ടത് കമ്മറ്റി തീരുമാനമല്ലെന്ന് എന്‍എ കരീം

17 Aug 2021 8:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംഎസ്എസ് ദേശീയ നേതൃത്തേയും പിടിച്ചുലച്ച് ഹരിതാ വിഭാഗം; പരസ്പരം പോര്‍വിളിച്ച് നേതാക്കള്‍
X

ഹരിതാ ഭാരവാഹികള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ നടപടിയെടുക്കുന്നതില്‍ സംഘടനാ ദേശീയ കമ്മിറ്റിയില്‍ ഭിന്നത. പികെ നവാസിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ത്തി എംഎസ്എഫ് ദേശീയ പ്രസിഡണ്ട് ടിപി അഷ്‌റഫലിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുസ്ലീം ലീഗ് നേതൃത്വത്തെ സമീപിച്ചു.


എന്നാല്‍ ഇതിന് പിന്നാലെ പ്രസിഡണ്ട് അഷ്‌റഫലിയെ തള്ളി ദേശീയ സെക്രട്ടറി എന്‍എ കരീം രംഗത്തെത്തുകയായിരുന്നു. നവാസിനെതിരെ നടപടി ആവശ്യപ്പെട്ടത് കമ്മറ്റി തീരുമാനമല്ലെന്ന് എന്‍എ കരീം പറഞ്ഞു.

എംഎസ്എഫ് നേതാക്കള്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഹരിതാ ഭാരവാഹികള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗീക അധിക്ഷേപം നടത്തിയെന്ന് കാട്ടി നല്‍കിയ പരാതി ലീഗ് നേതൃത്വം അവഗണിച്ചതോടെയാണ് 10 വനിതാ നേതാക്കള്‍ കമ്മീഷനെ സമീപിച്ചത്.

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് പരാതിക്കാസ്പദമായ സംഭവം. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു




Next Story

Popular Stories