
പാലക്കാട്: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. മുസ്ലീം ലീഗ് പ്രതിനിധിയായിരുന്ന എം ടി മുഹമ്മദാലിയാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ലീഗിനുളളിലെ പടലപിണക്കങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.
വടക്കൻ ഗാസയിലേയ്ക്ക് സഹായം എത്തിത്തുടങ്ങി: 14 ഇസ്രയേലികളെയും 42 പലസ്തീനികളെയും ഇന്ന് മോചിപ്പിക്കുംമുഹമ്മദാലിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെ ഏഴ് ലീഗ് അംഗങ്ങൾ നേതൃത്വത്തെ സമീപിച്ചിരുന്നതായാണ് വിവരം. ഇതിനെ തുടർന്ന് എം ടി മുഹമ്മദാലിയോട് നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു. 18 വാര്ഡുകളുളള പഞ്ചായത്തില് എട്ട് സീറ്റ് ലീഗിനും, നാല് സീറ്റ് കോണ്ഗ്രസിനും, അഞ്ച് സീറ്റ് എല്ഡിഎഫിനും ഒരു സീറ്റ് സ്വതന്ത്രനുമാണ് ലഭിച്ചിരുന്നത്.