ഓസ്ട്രേലിയന്‍ ഓപ്പണ്‍; സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലില്‍
സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റാണ് 2023 ഓസ്ട്രേലിയന്‍ ഓപ്പണ്‍
25 Jan 2023 12:36 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലില്‍. സെമിയില്‍ ബ്രിട്ടന്റെ നീല്‍ സ്കപ്സ്കി-യുഎസിന്റെ ഡിസൈര്‍ ക്രവാഷിക്ക് സഖ്യത്തെ സൂപ്പര്‍ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. സ്കോര്‍ 7-6, 6-7, 10-6.
In a fitting farewell, @MirzaSania's last dance will take place on the grandest stage!
— #AusOpen (@AustralianOpen) January 25, 2023
She and @rohanbopanna 🇮🇳 have qualified for the Mixed Doubles Final!@wwos • @espn • @eurosport • @wowowtennis • #AusOpen • #AO2023 pic.twitter.com/qHGNOvWMoC
ഉറുഗ്വേയുടെ ഏരിയല്‍ ബെഹാര്‍, ജാപ്പനീസ് ടെന്നിസ് താരം മകോറ്റോ നിനോമിയ എന്നിവരെ കീഴടക്കിയായിരുന്നു സാനിയയും ബൊപ്പണ്ണയും അവസാന എട്ടില്‍ കടന്നത്. എന്നാല്‍ ക്വാര്‍ട്ടറില്‍ ലാത്വിയന്‍ സ്പാനിഷ് സഖ്യമായ ജെലെന ഒസ്റ്റപെങ്കോ, ഡേവിഡ് വേഗ എന്നിവര്‍ക്കെതിരെ വാക്ക് ഓവര്‍ ലഭിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ സെമി ഉറപ്പിച്ചത്.
സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റാണ് 2023 ഓസ്ട്രേലിയന്‍ ഓപ്പണ്‍. രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായിട്ടുള്ള സാനിയ മിര്‍സ 2009ല്‍ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിള്‍സും വിജയിച്ചിട്ടുണ്ട്. 2016ല്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബിള്‍സും വിജയിച്ചിട്ടുണ്ട്. രോഹന് ബൊപ്പണ്ണ ഇതുവരെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായിട്ടില്ല. സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്.
STORY HIGHLIGHTS: Sania Mirza and Rohan Bopanna reach mixed doubles final at Australian Open 2023