Top

ടി.​വി-​നാ​ട​ക ന​ടി ശ​മ മു​ഹ​മ​ദ്​ നി​ര്യാ​ത​യാ​യി

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ സൗ​ദി​യി​ലാ​യി​രു​ന്നു മ​ര​ണം

16 March 2022 8:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടി.​വി-​നാ​ട​ക ന​ടി ശ​മ മു​ഹ​മ​ദ്​ നി​ര്യാ​ത​യാ​യി
X

മ​സ്ക​ത്ത്​: ഒ​മാ​നി​ലും ഗ​ൾ​ഫ്​ ​മേ​ഖ​ല​യി​​ലും അ​റി​യ​പ്പെ​ടു​ന്ന ടിവി-​നാ​ട​ക ന​ടി ശ​മ മു​ഹ​മ്മ​ദ് (64) നി​ര്യാ​ത​യാ​യി. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ സൗ​ദി​യി​ലാ​യി​രു​ന്നു മ​ര​ണം. 1958 ഫെ​ബ്രു​വ​രി 19ന് ​കു​വൈ​ത്തി​ൽ ജ​നി​ച്ച ശ​മ കു​വൈ​ത്തി​ലും ബ​ഹ്‌​റൈ​നി​ലു​മാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം നേ​ടി​യി​രു​ന്ന​ത്. 1975ലാ​ണ്​ ക​ലാ​രം​ഗ​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തെ​ങ്കി​ലും 2002ൽ ​ആ​രം​ഭി​ച്ച ടെ​ലി​വി​ഷ​ൻ, നാ​ട​ക പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യാ​ണ്​ ശമ ​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

അ​ൽ-​അ​സൂ​ഫ്, ഗോ​ർ​ബ​ത്ത് മ​ഷെ​ർ, അ​ധാ​രി, ഡ്രെ​യി​ഷ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ​നി​ര​വ​ധി ടെ​ലി​വി​ഷ​ൻ, നാ​ട​ക പ​ര​മ്പ​ര​ക​ളി​ൽ അ​വ​ർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ കസ്റ്റംസിന്റെ പിടിയിൽ

ദോഹ: അബൂ സംറ പോര്‍ട്ട് വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത വസ്തുകൾ കസ്റ്റംസ് പിടിച്ചെടുത്തു. ഒരു യാത്രക്കാരനാണ് ശരീരത്തിലൊളിപ്പിച്ച് ഹാഷിഷും മയക്കുമരുന്ന് ഗുളികകളും കടത്താന്‍ ശ്രമിച്ചതെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് ഇയാള്‍ നിരോധിത വസ്‍തുക്കള്‍ കടത്തുന്നതായി അധികൃതര്‍ കണ്ടെത്തിയത്. 13.49 ഗ്രാം ഹാഷിഷാണ് പ്രതിയുടെ കൈവശമുണ്ടായിരുന്നത്. ഏതാനും മയക്കുമരുന്ന് ഗുളികകളുമുണ്ടായിരുന്നു. രാജ്യത്തേക്ക് നിരോധിത ലഹരി വസ്‍തുക്കള്‍ കൊണ്ടുവരാന്‍ ശ്രമിക്കരുതെന്ന് നേരത്തെ തന്നെ ഖത്തര്‍ കസ്റ്റംസ് വ്യാപകമായ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

കള്ളക്കടത്ത് തടയുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങൾ ഖത്തറിലെ കസ്റ്റംസിനുണ്ടെന്നും രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ എത്തിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടി കൈകൊള്ളുമെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവന പറയുന്നു.

STORY HIGHLIGHTS: TV-drama star Shamma Mohammad has passed away

Next Story