ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് മലയാളികൾ ഇടം പിടിച്ചു

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

dot image

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മൂന്ന് മലയാളികളുണ്ട്. വയനാട് സ്വദേശികളായ മിന്നുമണി, ഓൾറൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ഇവർ. മിന്നുമണിയാണ് ടി 20 ടീമിന്റെ വൈസ് ക്യാപ്റ്റൻ.

ആഗസ്റ്റ് 7 മുതൽ 24 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിൽ ട്വൻറി 20, ഏകദിന, നാല് ദിന മത്സരങ്ങൾ ഉൾക്കൊള്ളുന്നു. രാധ യാദവാണ് രണ്ടു ഫോർമാറ്റിലും ഇന്ത്യ എ ടീമിനെ നയിക്കുന്നത്.

ആഗസ്റ്റ് 7, 9, 10 തിയതികളിൽ ട്വന്റി 20 മത്സരവും ആഗസ്റ്റ് 13,15, 17 തിയതികളിൽ ഏകദിനവും ആഗസ്റ്റ് 21 -24 വരെയുള്ള ഒരു നാല് ദിന മത്സരവുമാണ് ആസ്ട്രേലിയൻ പര്യടനത്തിനുള്ളത്.

ട്വന്റി 20 സ്‌ക്വാഡ് : രാധാ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ഡി. വൃന്ദ, സജന സജീവൻ, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), രാഘ്വി ബിസ്‌റ്റ്, ശ്രേയങ്ക പാട്ടീൽ, പ്രേമ റാവത്ത്, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), തനൂജ കൻവർ, ജോഷിത വിജെ, സൈമ താക്കൂർ, ശബ്നം ഷക്കീൽ, ദിതാസ് സാധു

ഏകദിന, മൾട്ടി-ഡേ സ്ക്വാഡ്: രാധ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, തേജൽ ഹസബ്നിസ്, രാഘ്വി ബിസ്ത്, തനുശ്രീ സർക്കാർ, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), പ്രിയ മിശ്ര, തനൂജ കൻവർ, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), ധാരാ ഗുജ്ജർ, ജോഷിത വിജെ, സൈമ താക്കൂർ, ശബ്നം ഷക്കീൽ, ദിതാസ് സാധു

Content Highlights: India A women's team announced for Australia tour; Three Malayalis named

dot image
To advertise here,contact us
dot image