Top

ഒമാൻ-യമൻ ബന്ധം ശക്തമാവുന്നു; ഗതാഗതം, വാർത്താവിനിമയം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ ചർച്ചകൾ സം​ഘടിപ്പിച്ചു

ഈ മേഖലകളിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തിട്ടുണ്ട്

4 July 2022 1:04 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാൻ-യമൻ ബന്ധം ശക്തമാവുന്നു; ഗതാഗതം, വാർത്താവിനിമയം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ ചർച്ചകൾ സം​ഘടിപ്പിച്ചു
X

മസ്ക്കറ്റ്: ഗതാഗതം, വാർത്താവിനിമയം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ ചർച്ചകൾ സം​ഘടിപ്പിച്ച് ഒമാൻ സുൽത്താനേറ്റും റിപ്പബ്ലിക്ക് ഓഫ് യമനും. കഴിഞ്ഞ ​​ദിവസം ദോഫാർ ഗവർണറേറ്റിലാണ് ഔദ്യോഗിക ചർച്ചകൾ നടന്നത്. ഈ മേഖലകളിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം, വ്യവസായം, സാങ്കേതികവിദ്യ, ലോജിസ്റ്റിക് പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. ഒമാൻ ഗതാഗത, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ഹമൂദ് അൽ മവാലി, യെമൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ഡോ. നജീബ് മൻസൂർ അൽ ഔജ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.

മുൻ വർഷങ്ങളിൽ ഇരു കക്ഷികളും തമ്മിൽ ഒപ്പുവെച്ച കരാറുകൾ വീണ്ടും സജീവമാക്കുന്നതിനാണ് സംയുക്ത യോഗം സംഘടിപ്പിച്ചത്. രാജ്യത്തേക്കുള്ള നിക്ഷേപങ്ങൾ സജീവമാക്കുന്നതിനും യമൻ നിക്ഷേപകർക്ക് ബാങ്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ വാർത്താവിനിമയ കേബിളുകൾ വീണ്ടും ബന്ധിപ്പിക്കുന്നതുൾപ്പെടെ സേനകളെ സംബന്ധിക്കുന്ന നിരവധി പദ്ധതികൾ സമീപഭാവിയിൽ നടത്തുമെന്ന് യമൻ മന്ത്രി ഡോ. നജീബ് മൻസൂർ അൽ ഔജ് പറഞ്ഞു.

കര, കടൽ, വ്യോമ ഗതാഗതം, ട്രാൻസിറ്റ് കൊമേഴ്സ്, ഫ്രീ സോണുകളിൽ നിക്ഷേപം, ആശയവിനിമയത്തിലും വിവര സാങ്കേതിക വിദ്യയിലും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട മേഖലകൾക്കുള്ള മാർഗങ്ങളെകുറിച്ചും സലാല ഫ്രീ സോൺ, ഇരുരാജ്യങ്ങളുടെയും സമുദ്രബന്ധം വർധിപ്പിക്കുന്ന പദ്ധതി രൂപീകരിക്കാനും തീരുമാനമായി.

Story highlights: Oman-Yemen ties strengthen; talks held on transport, communications and information technology

Next Story