Top

ചെന്നൈയില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് തലയറുത്ത് കൊന്നു; ക്രൂരത പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെന്ന് സൂചന

പ്രതി രാമചന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യാനാവുമെന്നും ഇതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി.

23 Sep 2021 12:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെന്നൈയില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് തലയറുത്ത് കൊന്നു; ക്രൂരത പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെന്ന് സൂചന
X

ചെന്നൈയില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് തലയറുത്ത് കൊലപ്പെടുത്തി. സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയായ ശ്വേതയാണ് കൊല്ലപ്പെട്ടത്. കഴുത്തിലേറ്റ ആഴമേറിയ മുറിവാണ് മരണത്തിന് കാരണമായിരിക്കുന്നത്. ശ്വേതയെ അക്രമിച്ച ശേഷം പ്രതി വിഷം കഴിച്ചു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

പ്രതി രാമചന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യാനാവുമെന്നും ഇതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞാഴ്ച്ച തമിഴ്‌നാട്ടില്‍ ലൈംഗികമായി ഉപദ്രവിച്ച ഭര്‍ത്താവിന്റെ പിതാവിനെ യുവതി വിഷം കലര്‍ത്തി കൊലപ്പെടുത്തിയിരുന്നു. കനിമൊഴിയെന്ന യുവതിയാണ് പീഡനം അസഹനീയമായപ്പോള്‍ ഭര്‍തൃ പിതാവിനെ കൊലപ്പെടുത്തിയത്. സംഭവം വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

Next Story