Top

ആര്‍എസ്എസിന് മറുപടിയുമായി ആമസോണ്‍

ആമസോണിനെ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്നു വിമര്‍ശിച്ചതിനു മറുപടിയുമായാണ് ആമസോണ്‍ രംഗത്തുവന്നത്

27 Sep 2021 4:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എസ്എസിന് മറുപടിയുമായി ആമസോണ്‍
X

ആര്‍എസ്എസ് മാസിക പാഞ്ചന്യയ്ക്ക് മറുപടിയുമായി ആമസോണ്‍ രംഗത്ത്. രാജ്യത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിനെ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്നു വിമര്‍ശിച്ചതിനു മറുപടിയുമായാണ് ആമസോണ്‍ രംഗത്തുവന്നിരിക്കുന്നത്. രാജ്യത്തെ ചെറുകിട വ്യാപാരത്തില്‍ മികച്ച സ്വാധീനമുണ്ടാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ആമസോണ്‍ പറയുന്നു.

'കോവിഡ് സമയത്ത് പുതിയ മൂന്നു ലക്ഷം വില്‍പ്പനക്കാര്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. അതില്‍ പ്രധാനമായും ഫര്‍ണിച്ചര്‍, സ്റ്റേഷനറി, ഇലക്ട്രാണിക്‌സ്, മൊബൈല്‍ ഫോണുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നീ സാധനങ്ങള്‍ വില്‍ക്കുന്നവരാണ് കൂടുതലും. കൂടാതെ മൂന്നു ലക്ഷത്തില്‍ 75,000 പേര്‍ 450ലധികം നഗരങ്ങളില്‍ നിന്നുള്ള തദ്ദേശിയ കച്ചവടക്കാരാണ്. രാജ്യത്തെ 70,000 ത്തിലധികം ഇന്ത്യന്‍ വ്യാപാരികള്‍ക്കു അവരുടെ ഉത്പനങ്ങള്‍ ലോകമെമ്പാടും കയ്യറ്റുമതി ചെയ്യാന്‍ ഞങ്ങള്‍ സഹായിച്ചു'- ആമസോണ്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ മുഖചിത്രത്തോടെയാണ് ആര്‍.എസ്.എസ് മാസികയായ പാഞ്ചന്യയുടെ പുതിയ ലക്കം പുറത്തിറക്കിയിരിക്കുന്നത്. ആമസോണ്‍ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന് എഴുതിയ തലക്കെട്ടാണ് കവര്‍ ചിത്രത്തിനു നല്‍കിയിരിക്കുന്നത്. അടുത്തിടെ ആമസോണ്‍ അഭിഭാഷകര്‍ രാജ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയെന്ന ആരോപണത്തെ ഓര്‍മിപ്പിച്ചാണ് കവര്‍ ചിത്രത്തിലെ തലക്കെട്ട് തയ്യാറാക്കിയിരിക്കുന്നത്. കൈക്കൂലി നല്‍കുന്നതിനു കമ്പനി എന്തു തെറ്റ് ചെയ്തു? ആളുകള്‍ ഈ കമ്പനിയെ തദ്ദേശീയ സംരംഭകത്വത്തിനും സാമ്പത്തിക സ്വാന്ത്രത്തിനും സംസ്‌കാരത്തിനും ഒരു ഭീഷണിയായി കണക്കാക്കുന്നത് എന്തുകൊണ്ട്? ഇങ്ങനെയായിരുന്നു കവര്‍ പേജില്‍ എഴുതിയിരുന്നത്.

യഥാര്‍ത്ഥത്തില്‍ ആമസോണിനു വേണ്ടത് ഇന്ത്യന്‍ വിപണിയുടെ കുത്തകാവകാശമാണ്. അതിനായി അവര്‍ ഈ രാജ്യത്തെ ജനങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, വ്യക്തി സ്വാതന്ത്രങ്ങളെ കൈക്കലാക്കാനുള്ള ശ്രമത്തിലാണ്. ഓണ്‍ലൈന്‍ വ്യാപാര മേഖല കീഴടക്കാനായി കടലാസ് കമ്പനികളെ രംഗത്തിറക്കുന്നതായും നയങ്ങള്‍ തങ്ങള്‍ക്കനുകൂലമായി മാറ്റാനായി കൈക്കൂലി നല്‍കുന്നതായും പ്രൈം വീഡിയോ വഴി ഹിന്ദു മൂല്യങ്ങള്‍ക്കെതിരായ പരിപാടികള്‍ നല്‍കുന്നതായും കമ്പനിക്കെതിരെ ആരോപണമുണ്ട്.

എന്നാല്‍ ഇതിനെ . പാഞ്ചന്യയെ അഭിനന്ദിക്കുന്നതായും ആമസോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാം പതിപ്പാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യ കമ്പനിയുടെ രണ്ടാം പതിപ്പായാണ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യ ട്രേഡേഴ്‌സ് ആരോപിച്ചു.

ആമസോണ്‍ ഉള്‍പ്പെടെയുള്ള ഇ കൊമേഴ്‌സ് കമ്പനികളുടെ ബിസ്‌നസ് രീതി ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സമാനമാണ്. ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്നു. കടുത്ത മത്സരത്തിലൂടെ അവര്‍ക്ക് അനുകൂലമായ രീതിയില്‍ വിപണിയെ കുത്തകയാക്കുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനി ചെയ്യുന്നതും ഇതാണ് എന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബിസി ഭാരതീയ പറഞ്ഞു.

Popular Stories

    Next Story