വീ ആർ വെയ്റ്റിംഗ്; മുരുഗദോസിന്റെ എസ്കെ 23ൽ വിദ്യുത് ജംവാൽ, 10 വർഷത്തിന് ശേഷം വീണ്ടും തമിഴിലേക്ക്

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യുത് വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് എസ്കെ 23
വീ ആർ വെയ്റ്റിംഗ്; മുരുഗദോസിന്റെ എസ്കെ 23ൽ വിദ്യുത് ജംവാൽ, 10 വർഷത്തിന് ശേഷം വീണ്ടും തമിഴിലേക്ക്

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നടൻ വിദ്യുത് ജംവാലും ഭാഗമാകുന്നു. ശിവകാർത്തികേയന്റെ വില്ലനായാണ് നടൻ സിനിമയിൽ അഭിനയിക്കുന്നത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യുത് വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് എസ്കെ 23.

ചിത്രത്തിൽ നടൻ ബിജു മേനോനും ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. സിനിമയിൽ നടൻ സുപ്രധാന കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വിറ്ററിൽ കുറിച്ചത്. 14 വർഷങ്ങൾക്ക് ശേഷമാണ് ബിജു മേനോൻ തമിഴിൽ അഭിനയിക്കുന്നത്.

ആക്ഷൻ ത്രില്ലർ ഴോണറിൽ കഥ പറയുന്ന ചിത്രമാണ് എസ് കെ 23. രുഗ്മിണി വസന്ത് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രക്ഷിത് ഷെട്ടി ചിത്രം സപ്ത സാഗര ദാച്ചേ എല്ലോയിലൂടെ ശ്രദ്ധേയയായ താരമാണ് രുക്മിണി വസന്ത്.

വീ ആർ വെയ്റ്റിംഗ്; മുരുഗദോസിന്റെ എസ്കെ 23ൽ വിദ്യുത് ജംവാൽ, 10 വർഷത്തിന് ശേഷം വീണ്ടും തമിഴിലേക്ക്
റിലീസിന് ഒരുങ്ങിയിട്ടും എന്തുകൊണ്ട് 'തങ്കലാന്‍' വൈകുന്നു; കാരണം ധനുഷ് ചിത്രമെന്ന് നിര്‍മ്മാതാവ്

ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. മുമ്പ് 2014ൽ പുറത്തിറങ്ങിയ 'മാൻ കരാട്ടെ' എന്ന ശിവകാർത്തികേയൻ ചിത്രത്തിന്റെ നിർമ്മാതാവ് മുരുഗദോസ്സായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com