ജോസേട്ടായിയും റോസാകുട്ടിയും മുന്നോട്ട്; 'ടർബോ' ബോക്സ് ഓഫീസ് കളക്ഷൻ

17.3 കോടിയാണ് ചിത്രം ആദ്യ ദിനം ആഗോളതലത്തിൽ സ്വന്തമാക്കിയത്
ജോസേട്ടായിയും റോസാകുട്ടിയും മുന്നോട്ട്; 'ടർബോ' ബോക്സ് ഓഫീസ് കളക്ഷൻ

മമ്മൂട്ടിയുടെ മാസ് എന്റർടെയ്നർ ഇടി പടം 'ടർബോ' കുതിപ്പിൽ തന്നെ. ശനിയാഴ്ച്ച ദിവസമായ ഇന്നലെ മാത്രം 4.13 കോടി രൂപയിലധികം ചിത്രം നേടിയെന്നാണ് സാക്നില്‍കിന്റെ റിപ്പോർട്ട്. കേരളത്തിൽ അതിവേഗം കളക്ഷൻ നേടിയ ചിത്രത്തിൽ ആദ്യ സ്ഥാനത്താണ് ഇപ്പോൾ ടർബോ. തൊട്ടുപിന്നാലെ മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബൻ' 5.85 കോടിയുമായി രണ്ടാം സ്ഥനാത്താണ്. പൃഥ്വിരാജിന്റെ 'ആടുജീവിതം' 5.83 കോടിയുമായി മൂന്നാം സ്ഥാനത്തുമുണ്ട്.

കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.15 കോടിയും രണ്ടാം ദിനം 3.70 കോടിയും മൂന്നാം ദിനം 3.84 കോടിയുമാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടെ ടർബോ കേരളത്തിൽ നിന്ന് മാത്രം 13.69 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്.

17.3 കോടിയാണ് ചിത്രം ആദ്യ ദിനം ആഗോളതലത്തിൽ സ്വന്തമാക്കിയത്. മെയ് 23ന് റിലീസ് ചെയ്ത ചിത്രം പ്രീ സെയിലിലും മികച്ച കളക്ഷന്‍ നേടിയിരുന്നു. 224 എക്സ്ട്രാ ഷോകളാണ് സിനിമയ്ക്ക് ഉണ്ടായിരുന്നത്. മികച്ച ബുക്കിങ്ങിലും വലിയ നേട്ടം ടർബോ സ്വന്തമാക്കിയിട്ടുണ്ട്. ഇന്നും 100ലധികം അധിക ഷോകളാണ് സിനിമയ്ക്ക്. മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലൊരുങ്ങിയ അഞ്ചാമത്തെ ചിത്രമാണ് ടർബോ.

മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്.

ജോസേട്ടായിയും റോസാകുട്ടിയും മുന്നോട്ട്; 'ടർബോ' ബോക്സ് ഓഫീസ് കളക്ഷൻ
'ഇന്ത്യൻ സിനിമയുടെ അഭിമാനമായ സ്ത്രീകൾ'; അഭിനന്ദന പ്രവാഹവുമായി ഇന്ത്യൻ താരങ്ങൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com