വർമ്മ സാറേ,പോരിന് ആള് കൂടും; 2000 ജൂനിയർ ആർട്ടിസ്റ്റുകൾ, എമ്പുരാനില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളും

ആയിരക്കണക്കിന് ആളുകളുള്ള ദൈർഘ്യമേറിയ ഒരുപാട് രംഗങ്ങൾ എമ്പുരാനിലുണ്ടെന്നാണ് റിപ്പോർട്ട്
വർമ്മ സാറേ,പോരിന് ആള് കൂടും; 2000 ജൂനിയർ ആർട്ടിസ്റ്റുകൾ, എമ്പുരാനില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളും

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ്. രണ്ടായിരം ജൂനിയർ ആർട്ടിസ്റ്റുകളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ആയിരക്കണക്കിന് ആളുകളുള്ള ദൈർഘ്യമേറിയ ഒരുപാട് രംഗങ്ങൾ എമ്പുരാനിലുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുമുള്ള ലീക്ക്ഡ് വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ അപ്ഡേറ്റാണ് പുറത്ത് വരുന്നത്.

ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂടും ഷൈൻ ടോം ചാക്കോയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സെന്റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്കൂൾ, മണ്ണാമ്മൂല കൺകോഡിയ സ്കൂൾ എന്നിവിടങ്ങളായിരുന്നു തിരുവനന്തപുരത്തെ ചിത്രത്തിന്റെ ലൊക്കേഷൻ. മഞ്ജു വാര്യർ, നന്ദു, സായികുമാർ, സുരാജ് വെഞ്ഞറാമ്മൂട്, ബൈജു എന്നിവരുൾപ്പെടുന്ന രംഗമാണ് ചിത്രീകരിച്ചത് എന്നും സൂചനകൾ ഉണ്ട്.

വർമ്മ സാറേ,പോരിന് ആള് കൂടും; 2000 ജൂനിയർ ആർട്ടിസ്റ്റുകൾ, എമ്പുരാനില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളും
'ആഘോഷിപ്പിൻ അർമാദിക്കുവിൻ...; അഞ്ച് മാസം കൊണ്ട് മോളിവുഡിൽ 1000 കോടി

2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാ​ഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com