'വീട്ടിൽ ചെന്ന് രാജുവിനെ കാണണം'; ആടുജീവിതം കണ്ട് മനസ്സ് നിറഞ്ഞ് സുപ്രിയ

ചിത്രം ഏറെ വൈകാരികമാണെന്നും മനസ്സ് ഭയങ്കരമായി നിറഞ്ഞിരിക്കുകയാണെന്നും സുപ്രിയ

dot image

ഏറേ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ ബ്ലെസ്സിയ്ക്കൊപ്പം തന്നെ വാഴ്ത്തപ്പെടുന്നതാണ് പൃഥ്വിരാജ് എന്ന നടന്റെ വൈഭവവും. ആദ്യ ഷോകൾക്ക് പിന്നാലെ എല്ലാ കോണുകളിൽ നിന്നും സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. സിനിമ കണ്ട ശേഷമുള്ള സുപ്രിയ മേനോന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചിത്രം ഏറെ വൈകാരികമാണെന്നും മനസ്സ് ഭയങ്കരമായി നിറഞ്ഞിരിക്കുകയാണെന്നും സുപ്രിയ പ്രതികരിച്ചു. 'വീട്ടിൽ ചെന്ന് രാജുവിനെ കാണണം' എന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിയ തിയേറ്ററിൽ നിന്ന് മടങ്ങിയത്.

ബിഗ് സീറോ ടു ബിഗ് ഹീറോ; ദ പൃഥ്വിരാജ് ലൈഫ്

സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങളൊന്നും വെറുതെയായില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞതിന് ശേഷമുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്ന് ഒരു പ്രേക്ഷകന് ട്വിറ്ററിൽ കുറിച്ചു. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

ഏഴ് സിനിമകൾ, 16 വർഷത്തെ ഇടവേള; ബ്ലെസ്സിയുടെ 'സിനിമാ ഭ്രാന്തുകൾ'

ദൃശ്യങ്ങളും ബിജിഎമ്മും അതിമനോഹരമെന്നും ചിലർ പറയുന്നു. 300 ൽ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല് റൊമാന്സിന്റെ ബാനറിലാണ് ചിത്രമൊരുക്കിയത്. ഇതിനകം കേരളത്തിൽ നിന്ന് മാത്രമായി അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയത് എന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.

dot image
To advertise here,contact us
dot image