ഷൈൻ ടോം ചാക്കോയുടെ നൂറാമത് ചിത്രം; 'വിവേകാനന്ദന്‍ വൈറലാണ്' തിയേറ്ററുകളിലേക്ക്

നായികാപ്രാധാന്യമുള്ള ചിത്രം കോമഡി ട്രാക്കിലാണ് കഥ പറയുന്നത്
ഷൈൻ ടോം ചാക്കോയുടെ നൂറാമത് ചിത്രം; 'വിവേകാനന്ദന്‍ വൈറലാണ്' തിയേറ്ററുകളിലേക്ക്

ഷൈൻ ടോം ചാക്കോയുടെ നൂറാമത് ചിത്രമായ 'വിവേകാനന്ദൻ വൈറലാണ്' ജനുവരി 19-ന് തിയേറ്ററുകളിൽ എത്തും. കമല്‍ സംവിധാനം ചെയ്യുന്ന സിനിമ നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് നിർമ്മാണം. കമല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷൈൻ ടോം ചാക്കോയുടെ നൂറാമത് ചിത്രം; 'വിവേകാനന്ദന്‍ വൈറലാണ്' തിയേറ്ററുകളിലേക്ക്
മമ്മൂട്ടിയ്ക്ക് രാജ് ബി ഷെട്ടിയോ വില്ലൻ?; 'ടർബോ' ഫൈറ്റ് സീക്വൻസ്, വീഡിയോ

നായികാപ്രാധാന്യമുള്ള ചിത്രം കോമഡി ട്രാക്കിലാണ് കഥ പറയുന്നത്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാർ. മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിപാലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com