മലയാളി മനസിനെ തൊട്ട കാതൽ മൂന്നാം ആഴ്ച്ചയിലേക്ക്; സക്സസ് ടീസർ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

ആഗോള തലത്തിൽ 11.5 കോടിയാണ് കാതലിന്റെ കളക്ഷൻ

dot image

ജിയോ ബേബി ചിത്രം കാതൽ ദ കോർ മൂന്നാം ആഴ്ച്ചയിലേക്ക് കടക്കുമ്പോൾ കൂടുതൽ അംഗീകാരങ്ങളും സിനിമയെ തേടിയെത്തുകയാണ് എന്നുവേണം മനസിലാക്കാൻ. കേരളത്തിൽ നിന്ന് മാത്രം പത്ത് ദിവസം കൊണ്ട് 8.4 കോടിയും ആഭ്യന്തര കളക്ഷനായി രണ്ട് കോടിയുമാണ് ചിത്രം സ്വന്തമാക്കിയത്. ആഗോള തലത്തിൽ 11.5 കോടിയാണ് കാതലിന്റെ കളക്ഷൻ.

ഐഎഫ്എഫ്കെ 2023; 26 രാജ്യങ്ങളുടെ ഓസ്കര് എന്ട്രികള് പ്രദർശിപ്പിക്കും

സിനിമയുടെ സക്സസ് ടീസറും നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ഒരു മിനിറ്റ് ദൈർഘ്യമുള്ളതാണ് ടീസർ. ലോകപ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ മുബിയുടെ തിയേറ്റര് വാച്ചിംഗ് സര്വ്വീസ് ആയ മുബി ഗോയിലും കാതല് ദി കോര് ശ്രദ്ധേയമാകുകയാണ്. പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളില് പോയി തന്നെ കാണാന് അവസരമൊരുക്കുന്ന സേവനമാണ് മുബി ഗോ. അതിലാണ് കാതലിനെ ഫിലിം ഓഫ് ദി വീക്ക് ആയി തെരഞ്ഞെടുത്തിരിക്കുന്നത്.

'വിജയകാന്ത് ആരോഗ്യവാനായിരിക്കുന്നു'; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഭാര്യ പ്രേമലത

സ്വവര്ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമാണെന്ന വിവരം ഗോവ ചലച്ചിത്രോത്സവത്തിലും ഇടം നേടിയിരുന്നു. 28-ാമത് ഐഎഫ്എഫ്കെയിലും ചിത്രം പ്രദർശിപ്പിക്കും. നവംബര് 23 നാണ് കാതൽ റിലീസ് ചെയ്തത്. ആദ്യ ഷോയിൽ തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തിനോടൊപ്പം നിരവധി കഥാപാത്രങ്ങളുടെ പെർഫോമൻസും മികച്ചു നിൽക്കുന്നതാണ്.

dot image
To advertise here,contact us
dot image