
മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന റാം എന്ന സിനിമയ്ക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആക്ഷൻ ത്രില്ലർ സ്വഭാവത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടൻ പുനഃരാരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എൽ 2: എമ്പുരാന്റെ’ രണ്ടാം ഷെഡ്യൂൾ ബ്രേക്കിലായിരിക്കും റാമിന്റെ ഷൂട്ടിങ് വീണ്ടും ആരംഭിക്കുക എന്നാണ് സൂചന.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന റാമിന്റെ ആദ്യഭാഗം 2024 പകുതിയോടെ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ, സിനിമയിലെ ഒരു സുപ്രധാന വേഷത്തിനായി ഒരു പ്രമുഖ താരത്തെ അണിയറപ്രവർത്തകർ സമീപിച്ചതായും സൂചനകളുണ്ട്. തൃഷ നായികയായി അഭിനയിക്കുന്ന ചിത്രത്തില് ഇന്ദ്രജിത്ത്, ദുര്ഗ കൃഷ്ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാര്, വിനയ് ഫോര്ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള് വേഷമിടുന്നു.
അതേസമയം മോഹൻലാൽ-ജീത്തു കൂട്ടുകെട്ടിന്റെ 'നേര്' എന്ന സിനിമ ഈ വർഷം ഡിസംബർ 21-ന് ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തുകയാണ്. ഒരു കോർട്ട് റൂം ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന ചിത്രമാണ് നേര്. ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 15 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ഒരു അഭിഭാഷകന്റെ വേഷം അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
ഇക്കുറി പ്രതിഫലം വേണ്ട, പകരം ലാഭ വിഹിതം?; പുഷ്പ രണ്ടാം ഭാഗത്തിനായി അല്ലുവിന്റെ പുതിയ തീരുമാനം'ഗ്രാൻഡ് മാൻസ്റ്ററി'ന് ശേഷം മോഹൻലാലിനൊപ്പം നായികയായി പ്രിയാമണി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് . ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജൻ, ഗണേഷ് കുമാർ എന്നിവരും സിനിമയിലെ മറ്റ് പ്രധാന താരങ്ങളാണ്. 'ദൃശ്യം 2' ല് അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥയൊരുക്കിയത്.