കൊറിയൻ പോപ്പ് ഗായിക നാഹീൻ അന്തരിച്ചു; മരണകാരണം വ്യക്തമല്ല

സമീപകാലത്തുണ്ടായ കെ-പോപ്പ് താരങ്ങളുടെ മരണങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

dot image

കൊറിയൻ പോപ്പ് ഗായിക നാഹീനെ(24) മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം അജ്ഞാതമാണെന്നാണ് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാഹീയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മരണവിവരം പുറത്തുവന്നത്. കുടുംബം ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല.

'എമ്പുരാൻ' വരുന്നു; കാത്തിരുന്ന അപ്ഡേറ്റ് ദീപാവലിക്ക് മുമ്പ്

ജിയോങ്ഗി പ്രവിശ്യയിലെ പ്യോങ്ടേക്കിൽ നാഹീയുടെ ശവസംസ്കാരം നടക്കുമെന്നും കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗായികയും ഗാനരചയിതാവുമായാണ് നഹി തന്റെ കരിയർ ആരംഭിച്ചത്. 'ബ്ലൂ സിറ്റി' എന്ന സിംഗിൾ ആണ് ഏറ്റവും പ്രശസ്തമായത്. 'ബ്ലൂ നൈറ്റ്', 'ഗ്ലൂമി ഡേയ്സ്' തുടങ്ങിയ ആൽബങ്ങളും നഹിയുടേതാണ്.

ജൂലൈയിൽ പുറത്തിറക്കിയ ഇലക്ട്രോണിക് പോപ്പ് ആൽബം 'റോസ്' ആണ് അവസാന ഗാനം. സമീപകാലത്തുണ്ടായ കെ-പോപ്പ് താരങ്ങളുടെ മരണങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

2023 എപ്രിലില് ഗായകന് മൂണ്ബിനെ മരിച്ച നിലയില് കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. 2023 മേയിൽ കെ-പോപ്പ് ഗായിക ഹേസൂവിനെ ഹോട്ടല് മുറിയില് മരിച്ച നിലയില് കണ്ടെത്തി. ഹേസൂ ആത്മഹത്യ ചെയ്തതാണെന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയ ശേഷം പൊലീസ് വെളിപ്പെടുത്തിയത്.

dot image
To advertise here,contact us
dot image