നിയമയുദ്ധം ആരംഭിക്കുന്നു,'നേരി'നായി കാത്തിരിക്കാം; മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

'21-12-2023 മുതൽ നിയമയുദ്ധം ആരംഭിക്കുന്നു'

dot image

'ദൃശ്യ'ത്തിന് ശേഷം ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'നേര്' എന്ന ചിത്രത്തിന്റ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 21-ന് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുമെന്ന് പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

'21-12-2023 മുതൽ നിയമയുദ്ധം ആരംഭിക്കുന്നു. നീതി കേന്ദ്രീകരിക്കുന്ന "നേരിന്റെ" ലോകത്തിനായി ഒരുങ്ങുക,' എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒരു കോർട്ട് റൂം ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന ചിത്രമാണ് നേര്. ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 15 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ഒരു അഭിഭാഷകന്റെ വേഷം അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച 'ജനകനി'ലാണ് താരം അവസാനമായി അഭിഭാഷക വേഷം ചെയ്തത്.

'ഗ്രാൻഡ് മാൻസ്റ്ററി'ന് ശേഷം മോഹൻലാലിനൊപ്പം നായികയായി പ്രിയാമണി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് . ജഗദീഷ്, സിദ്ദിഖ്, അനശ്വര രാജൻ, ഗണേഷ് കുമാർ എന്നിവരും സിനിമയിലെ മറ്റ് പ്രധാന താരങ്ങളാണ്. 'ദൃശ്യം 2' ല് അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥയൊരുക്കിയത്. യഥാര്ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി, ജീത്തുവിന്റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്റെ രചന നിര്വ്വഹിച്ചത്

dot image
To advertise here,contact us
dot image