
ചെന്നൈ: ഡോക്ടര്മാരുടെ സംഘടനയായ അസോസിയേഷന് ഓഫ് സര്ജന്സ് ഓഫ് ഇന്ത്യയോട് പത്ത് കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് സംഗീത സംവിധായകന് എ ആര് റഹ്മാന്. എ ആര് റഹ്മാന് ഷോയ്ക്കായി ലഭിച്ച 29 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നും പണം തിരികെവേണമെന്നുമാവശ്യപ്പെട്ട് അസോസിയേഷന് പരാതി നൽകിയിരുന്നു. ഇതിന് പ്രതികരണവുമായാണ് എ ആർ റഹ്മാൻ രംഗത്തെത്തിയിരിക്കുന്നത്.
2018-ലാണ് ചെന്നൈയില് എആര് റഹ്മാന് ഷോയ്ക്കായി 29 ലക്ഷം രൂപ നല്കിയത്. എന്നാല് പരിപാടി പല കാരണങ്ങളാല് നടന്നില്ല. പരിപാടി നടക്കാതിരുന്നപ്പോള് എ ആര് റഹ്മാന് നല്കിയ 29 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നാണ് സംഘടന ആരോപിച്ചത്. എന്നാൽ സംഘടനയുടെ ആരോപണങ്ങള് എ ആര് റഹ്മാന് നിഷേധിച്ചു.
തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഘന നടത്തുന്നതെന്നാണ് റഹ്മാൻ പരാതിയിൽ പറയുന്നത്. മൂന്ന് ദിവസത്തിനകം കേസ് പിന്വലിച്ച് തന്നോട് മാപ്പ് പറയണം, ഇല്ലെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരമായി നല്കണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. അസോസിയേഷന് ഓഫ് സര്ജന്സ് ഓഫ് ഇന്ത്യയ്ക്കാണ് എ ആർ റഹ്മാൻ വക്കീല് നോട്ടീസ് അയച്ചിരിക്കുന്നത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക