
2019ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങി ലോക ശ്രദ്ധയാകർഷിച്ച വെബ് സീരീസാണ് 'സെക്സ് എജ്യുക്കേഷൻ'. എതാനും ദിവസങ്ങൾക്കു മുൻപിറങ്ങിയ സീരീസിന്റെ നാലാം സീസണിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീരീസിലെ പ്രധാന കഥാപാത്രമായ ഓട്ടിസും സെക്സ് തെറപ്പിസ്റ്റായ ഓട്ടിസിന്റെ അമ്മ ജീനും താമസിച്ച വൈ നദിയുടെ തീരത്തുള്ള ചുവന്ന നിറത്തിലുള്ള വീട് വളരെ ആകർഷകമാണ്. ഇപ്പോൾ ഈ വീട് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നതായുള്ള വാർത്തകളാണെത്തുന്നത്.
ഹെയർഫോർഡ്ഷയറിലെ വൈ നദിക്ക് അഭിമുഖമായി സൈമണ്ട്സ് യാറ്റിലാണ് ഈ വീട്. അഞ്ച് കിടപ്പുമുറികളും അടുക്കളയും മൂന്ന് കുളിമുറികളുമായി മൂന്ന് നിലകളിലുള്ളതാണ് വീട്. മുന്നിൽ ഗാർഡനും തോട്ടവും വേനൽക്കാല വസതിയും സ്വീഡിഷ് ഹോട്ട് ബാത്തും വീടിനോട് ചേർന്നുണ്ട്. കഴിഞ്ഞ 21 വർഷമായി ഷാലറ്റ് എന്നയാളാണ് ഈ വീട് സംരക്ഷിച്ചിരുന്നത്.
ലോറി നൺ ആണ് ഈ സെക്സ് എജ്യൂക്കേഷന്റെ സൃഷ്ടാവ്. മൂന്നാം സീസൺ അവസാനിച്ചതിന് ശേഷം നാലാം സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു സീരീസ് ആരാധകർ. പരമ്പര യൂവാക്കൾക്കിടയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സീരീസിലെ ഹൈലൈറ്റുകളിൽ ഒന്നാണ് ഓട്ടിസിന്റെ മനോഹരമായ ഈ വീട്.