
ദളപതി വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ'ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2023-ൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒന്നുകൂടിയാണ് ലിയോ. ഒക്ടോബർ 19ന് ഗ്രാൻഡ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് താനെന്ന് അറിയിച്ച് കിങ് ഖാൻ തന്നെ രംഗത്തെത്തിയിരുന്നു.
ബോക്സ് ഓഫീസിൽ 1000 കോടി പിന്നിട്ട ജവാന് അഭിനന്ദനവുമായി 'വിജയ് സോഷ്യൽ ടീം' രംഗത്തുവന്നിരുന്നു. എല്ലാ ദളപതി വിജയ് ആരാധകരുടെയും പേരിൽ ആശംസകൾ അറിയിക്കുന്നുവെന്ന ട്വീറ്റിന് മറുപടിയായാണ് ഷാരൂഖ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. 'നിങ്ങളുടെ ആശംസകൾക്ക് നന്ദി.. ദളപതിയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു. ഐ ലവ് യു വിജയ് സാർ', എന്നാണ് ഷാരൂഖ് കുറിച്ചത്.
ഷാരൂഖിന്റെ ട്വീറ്റ് ശ്രദ്ധയിൽപെട്ട ദളപതി വിജയ്, 'ബ്ലോക്ക്ബസ്റ്ററിന് അഭിനന്ദനങ്ങൾ, അറ്റ്ലിക്കും മുഴുവൻ ജവാൻ ടീമിനും അഭിനന്ദനങ്ങൾ. ഞാനും നിങ്ങളെ സ്നേഹിക്കുന്നു ഷാരൂഖ് സാർ,' എന്നാണ് ട്വീറ്റ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് ആശംസകളും പരിഭവങ്ങളും പറഞ്ഞ് രംഗത്തെത്തിയത്.
Congratulations on the blockbuster @iamsrk, @Atlee_dir and the entire #Jawan team!
— Vijay (@actorvijay) September 27, 2023
Love you too @iamsrk sir https://t.co/yq5T2BOhz8
'ലിയോ ഓഡിയോ ലോഞ്ച് മിസ് ചെയ്യുന്നു എന്നാണ് ഭൂരിഭാഗം പേരുടെയും പരാതി. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേണ്ടെന്ന് വെച്ചിരിക്കുകയാണ് നിർമ്മാണ കമ്പനിയായ സെവൻ സ്ക്രീൻ സ്റ്റുഡിയോ. സെപ്തംബർ 30ന് നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. 'പരിപാടിയുടെ പാസുകൾക്കായുള്ള അഭ്യർത്ഥനകൾ കൂടിയതിനാലും സുരക്ഷാ പരിമിതികൾ കണക്കിലെടുത്തും ലിയോ ഓഡിയോ ലോഞ്ച് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു,' എന്നായിരുന്നു പരിപാടി റദ്ദുചെയ്തതായി അറിയിച്ചുകൊണ്ടുള്ള ട്വീറ്റ്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക