മോഹൻലാൽ-പ്രിയൻ കൂട്ടുകെട്ട് വീണ്ടും; സൂചനയുമായി എംജി ശ്രീകുമാർ

'ഹരം' എന്നായിരിക്കും സിനിമയുടെ പേരെന്നാണ് അദ്ദേഹം നൽകുന്ന സൂചന

dot image

മലയാളത്തിന് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഗായകൻ എംജി ശ്രീകുമാർ ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത വർഷം ആരംഭിക്കുന്ന സിനിമയിലൂടെയായിരിക്കും ഈ കൂട്ടുകെട്ട് ഒന്നിക്കുക എന്നാണ് എംജി ശ്രീകുമാർ പറയുന്നത്. 'ഹരം' എന്നായിരിക്കും സിനിമയുടെ പേരെന്നാണ് അദ്ദേഹം നൽകുന്ന സൂചന.

പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെയാണ് പ്രിയദർശൻ സ്വതന്ത്ര സംവിധായകനാകുന്നത്. ആ ചിത്രത്തിൽ മോഹൻലാലായിരുന്നു പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ചത്. പിന്നീട് താളവട്ടം, ചിത്രം, വെള്ളാനകളുടെ നാട്, കിലുക്കം, മിഥുനം, ചന്ദ്രലേഖ തുടങ്ങി ഒട്ടനവധി ചിത്രണങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയത്. അതിൽ ഭൂരിഭാഗവും വമ്പൻ വിജയങ്ങളും മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ചിത്രങ്ങളുമായി.

മോഹൻലാൽ-പ്രിയൻ കൂട്ടുകെട്ടിന്റെ സിനിമകളിലെ ഹിറ്റ് ഗാനങ്ങളിൽ പലതും ആലപിച്ചത് എം ജി ശ്രീകുമാറാണ്. ഒപ്പം പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ഒരു മരുഭൂമി കഥ എന്ന സിനിമയ്ക്ക് സംഗീതം ഒരുക്കിയതും എംജി ശ്രീകുമാറായിരുന്നു. മൂവരും വീണ്ടും ഒന്നിക്കുന്നു എന്നത് സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image