ഷാരൂഖിനേയും സുഹാനയേയും ഒന്നിച്ച് ബിഗ് സ്ക്രീനിൽ കാണാം? സുജോയ് ഘോഷിന്റെ ത്രില്ലർ ഒരുങ്ങുന്നു

സുഹാനയുടെ കഥാപാത്രത്തിന്റെ ട്രെയിനർ ആയിരിക്കും ഷാരൂഖ് ഖാന്റെ കഥാപാത്രമെന്നും അഭ്യൂഹങ്ങളുണ്ട്

dot image

ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ 'ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരാൻ ഒരുങ്ങുകയാണ്. ചിത്രം ഡിസംബറിൽ റിലീസിന് ഒരുങ്ങുമ്പോൾ താരപുത്രിയുടെ അടുത്ത ചിത്രത്തെക്കുറിച്ച് വമ്പൻ റിപോർട്ടുകൾ എത്തിയിരിക്കുകയാണ്. സുഹാനയെ പ്രധാന കഥാപാത്രമാക്കി സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖും അഭിനയിക്കുമെന്ന വാർത്തകളാണ് വരുന്നത്.

ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ ഒരു എക്സറ്റൻഡഡ് കാമിയോ വേഷത്തിലാകുമെത്തുക. സുഹാനയുടെ കഥാപാത്രത്തെ ഒരു പ്രത്യേക സാഹചര്യത്തിൽ സഹായിക്കുന്ന തരത്തിലാകും കിംഗ് ഖാൻ എൻട്രി എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സുജോയ് ഘോഷ് ഒരുക്കുന്ന ഈ ചിത്രം ഒരു സ്പൈ ത്രില്ലർ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സുഹാന ഒരു സ്പൈയുടെ വേഷത്തിലാകും സിനിമയിലെത്തുക. ഈ കഥാപാത്രത്തിന്റെ ട്രെയിനർ ആയിരിക്കും ഷാരൂഖ് ഖാന്റെ കഥാപാത്രമെന്നും അഭ്യൂഹങ്ങളുണ്ട്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങിയതായും സൂചനകളുണ്ട്.

ഇതാദ്യമായല്ല ഷാരൂഖും സുജോയ് ഘോഷും ഒന്നിക്കുന്നത്. സുജോയിയുടെ മുൻചിത്രമായ 'ബദ്ല'യിൽ ഒരു കാമിയോ വേഷത്തിൽ ഷാരൂഖ് എത്തിയിരുന്നു. അമിതാഭ് ബച്ചനും താപ്സിയുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

dot image
To advertise here,contact us
dot image