

മൊബൈല്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് ഡാറ്റയും കൂടി നിര്‍ബന്ധമായി ഉള്‍പ്പെട്ടിരിക്കുന്ന പ്ലാന്‍ തിരഞ്ഞെടുക്കേണ്ട സാഹചര്യം പലര്‍ക്കുമുണ്ട്. എന്നാല്‍ മൊബൈല്‍ പ്രധാനമായും ഫോണ്‍ വിളികള്‍ക്കും എസ്എംഎസ് അയക്കാനും മാത്രമായി ഉപയോഗിക്കുന്നവരുണ്ട്. പ്രത്യേകിച്ച് മുതിര്‍ന്നവരും ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവരും ഇത്തരക്കാരില്‍പ്പെടുന്നു. ഉപയോഗിക്കാത്ത ഡാറ്റയ്ക്കും പണം നല്‍കേണ്ടിവരുന്നത് ഇവര്‍ക്ക് അധിക ചിലവും കൂടിയാണ്.
ഈ സാഹചര്യത്തിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. കോളുകളും മെസേജും മാത്രം ലഭിക്കുന്ന റീചാര്‍ജ് പ്ലാനുകള്‍ കൂടുതല്‍ കാലാവധികളില്‍ ലഭ്യമാക്കണമെന്നാണ് പുതിയ നിയമം. 2026 സെപ്റ്റംബര്‍ 22ന് TRAI പുറത്തിറക്കിയ Telecom Consumer Protection (13th Amendment) Regulatiosn 2026 ആണ് ഇതിന് പിന്നില്‍.

കോളും എസ്എംഎസും മാത്രം നല്‍കുന്ന Special Tariff Vouchers (STVs) അവതരിപ്പിക്കാന്‍ TRAI നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. 2025 ജനുവരിയില്‍ ജിയോ, എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇത്തരം പ്ലാനുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന് അന്ന് എയര്‍ടെല്‍ 84 ദിവസത്തേക്കുള്ള 499 രൂപയുടെ പ്ലാനും 365 ദിവസത്തേക്കുള്ള 1,959 രൂപയുടെ പ്ലാനും അവതരിപ്പിച്ചിരുന്നു. ജിയോ 84 ദിവസത്തെയും 365 ദിവസത്തെയും വോയ്‌സ് എസ്എംഎസ് ഒണ്‍ലി പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു.
2024 ഡിസംബറില്‍ കൊണ്ടുവന്ന നിയമഭേദഗതിയില്‍ ടെലികോം കമ്പനികള്‍ കുറഞ്ഞത് ഒരു Voice + SMS-only voucher നല്‍കണമെന്ന് TRAI നിര്‍ദേശിച്ചിരുന്നു. അതിന്റെ വാലിഡിറ്റി പരമാവധി 365 ദിവസം വരെയാകാമായിരുന്നു. അതായത് പുതിയ നിയമം ഇത്തരം പ്ലാനുകള്‍ ആദ്യമായി അവതരിപ്പിക്കുന്നതല്ല. നിലവിലുള്ള Voice-SMS-only റീചാര്‍ജ് സംവിധാനത്തെ കൂടുതല്‍ വിപുലപ്പെടുത്തുകയാണ്.

നിലവില്‍ വോയ്‌സ്-എസ്എംഎസ് പ്ലാനുകള്‍ ലഭ്യമാണെങ്കിലും അവയുടെ കാലാവധി ഓപ്ഷനുകള്‍ പരിമിതമാണെന്ന് TRAI വിലയിരുത്തി. പ്രത്യേകിച്ച് ചെറിയ കാലയളവിലേക്ക് റീചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓപ്ഷനുകള്‍ കുറവായിരുന്നു. ഇത് പരിഹരിക്കാനാണ് പുതിയ ഭേദഗതി. ഇനി ഒരു ടെലികോം കമ്പനി Voice + SMS + Data ഉള്‍പ്പെടുന്ന ഒരു പ്ലാന്‍ ഒരു പ്രത്യേക കാലാവധിയില്‍ നല്‍കുന്നുണ്ടെങ്കില്‍ അതിന് അനുയോജ്യമായ Voice + SMS-only STVയും നല്‍കേണ്ടിവരും. പ്രത്യേകിച്ച്

എല്ലാ മൊബൈല്‍ റീചാര്‍ജുകളും ഇനി 30 ദിവസത്തേക്ക് ആയിരിക്കും എന്നല്ല TRAI പറഞ്ഞിരിക്കുന്നത്. പുതിയ നിയമം പറയുന്നത് കമ്പനികള്‍ കോള്‍-എസ്എംഎസ് -ഡാറ്റ ഉള്‍പ്പെടുന്ന വിവിധ വാലിഡിറ്റി കാലയളവുകളില്‍ പ്ലാനുകള്‍ നല്‍കുന്നുണ്ടെങ്കില്‍, അതിന് സമാനമായ Voice + SMS-only ഓപ്ഷനുകളും നല്‍കണമെന്നാണ്. കൂടാതെ മാസംതോറും ഒരേ തീയതിയില്‍ പുതുക്കാന്‍ കഴിയുന്ന ഒരു Voice + SMS-only പ്ലാനും ഉണ്ടായിരിക്കണം. ആ തീയതി ഏതെങ്കിലും മാസത്തില്‍ ഇല്ലെങ്കില്‍ ആ മാസത്തിലെ അവസാന ദിവസമാണ് പുതുക്കല്‍ തീയതിയായി കണക്കാക്കുക.
Content Highlights :Users can now choose data-free plans based on their needs; here is what you need to know about TRAI's new rule