ക്രെഡിറ്റ് കാർഡ് പരിധിയുടെ 90% ഉപയോഗിച്ചാൽ എന്ത് സംഭവിക്കും? അറിയാതെ ക്രെഡിറ്റ് സ്‌കോർ പണി വാങ്ങരുതേ

ബാങ്കുകള്‍ ഓരോ ഉപഭോക്താവിനും വ്യത്യസ്ത ക്രെഡിറ്റ് കാര്‍ഡ് പരിധികള്‍ നിശ്ചയിക്കുന്നു.എന്താണ് ക്രെഡിറ്റ്കാര്‍ഡ് പരിധി?

ക്രെഡിറ്റ് കാർഡ് പരിധിയുടെ 90% ഉപയോഗിച്ചാൽ എന്ത് സംഭവിക്കും? അറിയാതെ ക്രെഡിറ്റ് സ്‌കോർ പണി വാങ്ങരുതേ
dot image

'ഇപ്പോള്‍ വാങ്ങാം, പിന്നീട് പണം അടയ്ക്കാം' ക്രെഡിറ്റ് കാര്‍ഡിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഇതുതന്നെയാണ്. കയ്യില്‍ പണം ഇല്ലെങ്കിലും ആവശ്യമായ സാധനങ്ങള്‍ വാങ്ങാം, ബില്ലുകള്‍ അടയ്ക്കാം, പിന്നീട് പണം അടച്ചാല്‍ മതി. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഈ സൗകര്യം അമിതമായി ഉപയോഗിച്ചാല്‍ തിരിച്ചടിയുണ്ടാകുമോ?. പ്രത്യേകിച്ച് ക്രെഡിറ്റ് കാര്‍ഡ് പരിധിയുടെ വലിയൊരു ഭാഗം സ്ഥിരമായി ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ക്രെഡിറ്റ് കാര്‍ഡ് പരിധിയുടെ 90 ശതമാനം വരെ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?.

 use 90% of your credit card limit

എന്താണ് ക്രെഡിറ്റ് കാര്‍ഡ് പരിധി?

ബാങ്ക് ഓരോ ഉപഭോക്താവിനും നിശ്ചയിക്കുന്ന പരമാവധി ചെലവഴിക്കാവുന്ന തുകയാണ് ക്രെഡിറ്റ് കാര്‍ഡ് പരിധി. ഉദാഹരണത്തിന് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് പരിധി ഒരു ലക്ഷം രൂപയാണെന്ന് കരുതുക. അതായത് കാര്‍ഡ് ഉപയോഗിച്ച് ആ പരിധിക്കുള്ളിലുള്ള തുക ചെലവഴിക്കാം. എന്നാല്‍ ഒരു ലക്ഷം രൂപ മുഴുവന്‍ ചെലവഴിക്കുക എന്നതല്ല നല്ല സാമ്പത്തിക ശീലം.

90,000 രൂപ ചെലവഴിച്ചാല്‍?

ഒരു ലക്ഷം രൂപ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡില്‍ 90,000 രൂപ ചെലവഴിച്ചാല്‍ നിങ്ങളുടെ ക്രെഡിറ്റ് പരിധിയുടെ 90 ശതമാനം ഉപയോഗിച്ചു എന്നാണ് അര്‍ഥം. ഇതിനെ 'ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ' എന്നാണ് പറയുന്നത്.

 use 90% of your credit card limit

ക്രെഡിറ്റ് പരിധിയുടെ വലിയൊരു ഭാഗം സ്ഥിരമായി ഉപയോഗിക്കുന്നത് നിങ്ങള്‍ ക്രെഡിറ്റിനെ കൂടുതലായി ആശ്രയിക്കുന്നതായി വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് തോന്നാന്‍ ഇടയുണ്ട്. അതിനാല്‍ ഉയര്‍ന്ന ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ നല്ല കാര്യമല്ല. പ്രത്യേകിച്ച് ഇത് തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ട് ഒരു മാസത്തില്‍ ഒരിക്കല്‍ 90 ശതമാനം ഉപയോഗിച്ചു എന്നതുകൊണ്ട് മാത്രം ഉടന്‍ ക്രെഡിറ്റ് സ്‌കോര്‍ തകരുമെന്ന് കരുതേണ്ടതില്ല. എന്നാല്‍ തുടര്‍ച്ചയായി ഉയര്‍ന്ന ശതമാനം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ബില്‍ അടയ്ക്കുന്നതിലും ശ്രദ്ധ വേണം

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ബില്‍ കൃത്യസമയത്ത് അടയ്ക്കുക എന്നതാണ്. ഉദാഹരണത്തിന് 90,000 രൂപയുടെ ബില്‍ വന്നാല്‍ 'മിനിമം ഡ്യൂ' മാത്രം അടച്ച് ബാക്കി തുക അടുത്ത മാസത്തേക്ക് മാറ്റിവയ്ക്കുന്നത് ബുദ്ധിമുട്ടായ തീരുമാനമായേക്കാം. ബാക്കി തുകയ്ക്ക് പലിശയും മറ്റ് ചാര്‍ജുകളും വരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, പേയ്‌മെന്റ് വൈകുന്നത് ക്രെഡിറ്റ് ഹിസ്റ്ററിയേയും പ്രതികൂലമായി ബാധിക്കാം.

 use 90% of your credit card limit

മിനിമം ഡ്യൂ മാത്രം അടച്ചാല്‍ മതിയോ?

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ കാണുന്ന 'മിനിമം ഡ്യൂ' അടച്ചാല്‍ ആ മാസം വലിയ പ്രശ്‌നമില്ലെന്ന് തോന്നാം. എന്നാല്‍ ഇത് മുഴുവന്‍ ബില്‍ അടച്ചുവെന്നല്ല. ബാക്കിയുള്ള തുക അടുത്ത ബില്ലിലേക്ക് മാറും. അതിന് പലിശ ബാധകമാകാനും സാധ്യതയുണ്ട്. അതിനാല്‍ കഴിയുന്നിടത്തോളം ഓരോ മാസവും മുഴുവന്‍ ബില്‍ തുകയും സമയത്തിന് മുമ്പ് അടയ്ക്കുന്നതാണ് ഏറ്റവും നല്ല ശീലം.

ക്രെഡിറ്റ് കാര്‍ഡ് പരിധി മുഴുവന്‍ ഉപയോഗിക്കേണ്ടതുണ്ടോ?

ക്രെഡിറ്റ് കാര്‍ഡ് പരിധി ഒരു ലക്ഷമാണെന്ന് കരുതി അത് ഒരു ലക്ഷം രൂപ വരെ ഉപയോഗിക്കാനുള്ള 'അവകാശം' മാത്രമായി കാണേണ്ടതില്ല. നിങ്ങളുടെ തിരിച്ചടവ് ശേഷിക്കനുസരിച്ചാണ് കാര്‍ഡ് ഉപയോഗിക്കേണ്ടത്. അപ്രതീക്ഷിതമായ മെഡിക്കല്‍ ചെലവ്, യാത്ര, അടിയന്തര ആവശ്യങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് സഹായകരമാകാം. അതിനാല്‍ പരിധിയുടെ വലിയൊരു ഭാഗം സ്ഥിരമായി ചെലവഴിക്കുന്നതിനേക്കാള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

Content Highlights :Does using up to 90% of the credit card limit affect the credit score?

dot image
To advertise here,contact us
dot image