താമസസ്ഥലത്ത് കുഴഞ്ഞുവീണു; ആലപ്പുഴ സ്വദേശിനിയായ മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു

മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ബന്ധുക്കളും സഹപ്രവർത്തകരും ചേർന്ന് നടത്തിവരികയാണ്.

താമസസ്ഥലത്ത് കുഴഞ്ഞുവീണു; ആലപ്പുഴ സ്വദേശിനിയായ മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു
dot image

ആലപ്പുഴ സ്വദേശിനിയായ മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു. ചെങ്ങന്നൂർ സ്വദേശിനി ഷൈനി മനോജ്‌ (54) ആണ് നിര്യാതയായത്. കഴിഞ്ഞ ദിവസം രാത്രി അബ്ബാസിയയിലെ താമസസ്ഥലത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കുവൈറ്റിലെ ജഹറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഷൈനി. ഭർത്താവ്: മനോജ്‌. രണ്ടു മക്കളുണ്ട്. ഇരുവരും വിദേശത്ത് വിദ്യാർത്ഥികളാണ്.

മൃതദേഹം ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ബന്ധുക്കളും സഹപ്രവർത്തകരും ചേർന്ന് നടത്തിവരികയാണ്.

Content Highlights: A Malayali nurse from Alappuzha passed away in Kuwait after reportedly collapsing at her residence. The incident has brought sorrow among the Malayali expatriate community in Kuwait and her family in Alappuzha

dot image
To advertise here,contact us
dot image