'Horn OK Please'; ലോറികളുടെ പിന്നില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത് എന്തിനാണ്? അറിയാമോ?

റോഡുകളിലൂടെ പോകുമ്പോള്‍ സ്ഥിരം കാഴ്ചയാണ് ട്രക്കുകളുടെ പിന്നില്‍ Horn ok please എന്ന് എഴുതിയിരിക്കുന്നത്. Horn Please എന്ന് എഴുതിയാല്‍ പോരേ എന്തിനാണ് അതിന് നടുവില്‍ ok .

'Horn OK Please'; ലോറികളുടെ പിന്നില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത് എന്തിനാണ്? അറിയാമോ?
dot image

റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ മുന്നില്‍ പോകുന്ന ഒരു ലോറിയുടെ പിന്‍വശത്ത് വലിയ അക്ഷരങ്ങളില്‍ 'Horn OK Please' എന്ന് എഴുതിയിരിക്കുന്നത് കാണാത്തവര്‍ കുറവായിരിക്കും. നിറങ്ങളുള്ള ചിത്രങ്ങള്‍ക്കും സിനിമാ ഡയലോഗുകള്‍ക്കും ഇടയില്‍ ഈ മൂന്ന് ഇംഗ്ലീഷ് വാക്കുകളും ഒരു സ്ഥിരം കാഴ്ചയാണ്. അപ്പോള്‍ മറ്റൊരു സംശയംകൂടി തോന്നാം. 'Horn Please' എന്ന് എഴുതിയാല്‍ പോരേ? പിന്നെ എന്തിനാണ് നടുവില്‍ 'OK' കൂടി? ഈ വാക്കുകളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പല കഥകളും പ്രചരിക്കുന്നുണ്ട്.

'Horn Please' എന്തിനായിരുന്നു?

പഴയകാലത്തെ ഇന്ത്യന്‍ റോഡുകള്‍ ഇന്നത്തെ പോലെ വീതിയുള്ളതായിരുന്നില്ല. ട്രക്കുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പിന്നിലേക്ക് കാണാനുള്ള സൗകര്യങ്ങളും കുറവായിരുന്നു. അതിനാല്‍ ഒരു ട്രക്കിനെ മറികടന്ന് മുന്നിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വാഹനം പിന്നില്‍ നിന്ന് ഹോണ്‍ മുഴക്കി ആ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കുക എന്നത് പ്രധാനമായിരുന്നു. അതുകൊണ്ടാണ് ട്രക്കുകളുടെ പിന്നില്‍ 'Horn Please' എന്ന സന്ദേശം എഴുതിയിരുന്നത് എന്നാണ് പൊതുവെ പറയപ്പെടുന്നത്. അതായത്, ''ഓവര്‍ടേക്ക് ചെയ്യുന്നതിന് മുന്‍പ് ഹോണ്‍ മുഴക്കൂ'' എന്നൊരു സന്ദേശം. ഇന്ന് rear-view mirrors, indicators, cameras തുടങ്ങിയ സൗകര്യങ്ങള്‍ പല വാഹനങ്ങളിലും ലഭ്യമാണ്. പഴയകാലത്തെ വാഹനങ്ങളിലും റോഡുകളിലും ആശയവിനിമയത്തിനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നായിരുന്നു ഹോണ്‍.

Horn ok please in trucks

Also Read:

ഇതിനിടയില്‍ 'OK' എവിടെനിന്നെത്തി

'OK' എന്നതിന്റെ ഉത്ഭവത്തെക്കുറിച്ച് സ്ഥിരീകരിക്കപ്പെട്ട വിശദീകരണങ്ങളൊന്നും ഇല്ല. എന്നാല്‍ അതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ഒരു കഥയാണ്. യുദ്ധകാലത്ത് ഇന്ധനക്ഷാമം രൂക്ഷമായപ്പോള്‍ ചില വാഹനങ്ങളില്‍ ഡീസലിന് പകരം kerosene (മണ്ണെണ്ണ) ഉപയോഗിച്ചിരുന്നുവെന്നും, അത്തരം വാഹനങ്ങളെക്കുറിച്ച് പിന്നില്‍ മുന്നറിയിപ്പ് നല്‍കാന്‍ 'Horn Please - On Kerosene' എന്നെഴുതിയിരുന്നുവെന്നുമാണ് പ്രചാരത്തിലുള്ള ഒരു കഥ.
കാലക്രമേണ 'On Kerosene' എന്നത് ചുരുങ്ങി 'OK' ആയി മാറിയെന്നും അങ്ങനെയാണ് 'Horn OK Please' എന്ന വാചകം രൂപപ്പെട്ടതെന്നും പറയപ്പെടുന്നു. എന്നാല്‍ ഈ കഥയ്ക്ക് ശക്തമായ ചരിത്രരേഖകളുടെ പിന്തുണയൊന്നും ഇല്ല.

Horn ok please in trucks

Also Read:

മറ്റൊരു കഥ ഇങ്ങനെയാണ്

ടാറ്റാ ഓയില്‍ മില്‍സ് പുറത്തിറക്കിയിരുന്ന 'OK' എന്ന സോപ്പ്/ഡിറ്റര്‍ജന്റ് ബ്രാന്‍ഡുമായി ഈ എഴുത്തിനെ ബന്ധിപ്പിക്കുന്ന കഥയാണ് ഇത്. ട്രക്കുകളുടെ പിന്നില്‍ വലിയ അക്ഷരത്തില്‍ 'OK' എഴുതുന്നത് ഒരു പരസ്യരീതിയായി ഉപയോഗിച്ചുവെന്നും പിന്നീട് അത് ട്രക്കുകളുടെ സ്ഥിരം എഴുത്തായി മാറിയെന്നും പറയപ്പെടുന്നു. ഇതും ഉറപ്പായ ചരിത്രവസ്തുതയായി കണക്കാക്കാനാവില്ല.

Horn ok please in trucks

എന്തുകൊണ്ടാണ് ഇന്നും ട്രക്കുകളില്‍ ഈ എഴുത്ത് ഉള്ളത്?

കാലം മാറി. റോഡുകള്‍ വീതിയുള്ളതായി. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെട്ടു. ട്രക്കുകളിലും മികച്ച mirrors, lights, indicators തുടങ്ങിയവ വന്നു. എന്നിട്ടും 'Horn OK Please' എന്ന എഴുത്ത് മാത്രം മാറിയില്ല. അത് എന്തുകൊണ്ടാണെന്നല്ലേ?. കാരണം അത് ഇന്ത്യന്‍ ട്രക്ക് സംസ്‌കാരത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു.

'Horn OK Please' നിയമമാണോ?

ഇന്ത്യയിലെ എല്ലാ ട്രക്കുകളുടെയും പിന്നില്‍ ഈ വാചകം നിര്‍ബന്ധമായും എഴുതണമെന്നത് പൊതുവായ നിയമമില്ല.

Content Highlights :It is a common sight on the roads to see "Horn OK Please" written on the back of trucks. Wouldn't "Horn OK" suffice? Why is "OK" placed in the middle?

dot image
To advertise here,contact us
dot image